KeralaLatest NewsNewsEntertainment

പണം തട്ടിയെടുക്കാന്‍ മാത്രമല്ല നടിയെ തട്ടികൊണ്ടു പോകുവാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു

കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ഷംന കാസിമിന്റെ കൈയില്‍ നിന്നും പണം തട്ടിയെടുക്കല്‍ മാത്രമായിരുന്നില്ല താരത്തെ തട്ടിക്കൊണ്ടുപോകാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. നേരത്തെ പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ലെന്നും ഐജി പറഞ്ഞു.

അതേസമയം ഷംന കാസിമിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. താരം ഹോം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പൊലീസ് മൊഴിയെടുത്തത്. നേരത്തെ അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയാകും മൊഴി രേഖപ്പെടുത്തുക എന്നാണ് പുറത്തു വന്നിരുന്നത്. എന്നാല്‍ ഹൈദരാബാദില്‍ നിന്നു തിങ്കളാഴ്ച എത്തി കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതിനാലാണ് താരത്തിന്റെ മൊഴിയെടുപ്പ് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കിയത്.

തട്ടിപ്പിന്റെ ആസൂത്രണം തിങ്കളാഴ്ച അറസ്റ്റിലായ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വിവാഹാലോചനയുമായി എത്തിയ റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയ കേസിലും 8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button