KeralaNewsIndia

കോവിഡ് വ്യാപനം; ലോകത്തെ ഏറ്റവും വലിയ പ്ലാസ്മ തെറാപ്പി ചികിത്സാ സംവിധാനവുമായി മഹാരാഷ്‌ട്ര

മും​​​ബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരഷ്ട്രയിൽ പ്ലാസ്മ തെറാപ്പിയുടെ സാധ്യത തേടി ഉദ്ധവ് സർക്കാർ. കോ​​​വി​​​ഡ് ഭേ​​​ദ​​​മാ​​​യ​​​വ​​​രു​​​ടെ ര​​​ക്ത​​​ത്തി​​​ല്‍ നി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന പ്ലാ​​​സ്മ സെ​​​ല്ലു​​​ക​​​ള്‍ രോ​​​ഗി​​​ക​​​ളു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ല്‍ കു​​​ത്തി​​​വ​​​യ്ക്കു​​​ന്ന കോ​​​ണ്‍​​​വാ​​​ല്‍​​​സെ​​​ന്‍റ് പ്ലാ​​​സ്മ തെ​​​റാ​​​പ്പി​​​ക്കാ​​​യി ‘പ്ലാ​​​റ്റി​​​ന’ എ​​​ന്ന പേ​​​രി​​​ലാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക.

അ​​​തീ​​​വ​​​ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഏ​​​ക​​​ദേ​​​ശം അ​​​ഞ്ഞൂ​​​റോ​​​ളം രോ​​​ഗി​​​ക​​​ള്‍​​​ക്കാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ചി​​​കി​​​ത്സ ന​​​ല്‍​​​കു​​​ന്ന​​​ത്. 17 മെഡിക്കല്‍ കോളേജുകളിലായാണ് ചികിത്സ. രണ്ട് ഡോസ് വീതം 200 മില്ലി പ്ലാസ്മ വീതമാണ് രോഗികള്‍ക്ക് നല്‍കുക. പത്തില്‍ ഒമ്ബത് പേര്‍ക്ക് എന്ന തോതില്‍ പ്ലാസ്മാ തെറാപ്പി വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. അ​​​തീ​​​വ​​​ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ രോ​​​ഗി​​​ക​​​ളെ ജീ​​​വി​​​തത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ത​​യാ​​​റാ​​​ക്കി​​​യ പ്ലാ​​​സ്മ ചി​​​കി​​​ത്സ പ​​​ദ്ധ​​​തി ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ബൃ​​​ഹ​​​ത്താ​​​യ​​​താ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി.

കോവിഡ് ബാധിച്ച്‌ ഇന്ന് 181 പേരാണ് മരിച്ചത്. ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 7,610 ആയി. നിലവില്‍ മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക് 4.48 ശതമാനമാണ്. 73,298 പേരാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 88,960 പേര്‍ ഇതുവരെ രോഗമുക്തരായി. തിങ്കളാഴ്ച മാത്രം രോഗമുക്തി നേടിയത് 2,358 പേരാണ്. രോഗമുക്തി നിരക്ക് 52.37 ശതമാനമാണ്.

മുംബൈയില്‍ മാത്രം തിങ്കളാഴ്ച റിപ്പോര്‍ട്ട ചെയ്യപ്പെട്ടത് 1226 കോവിഡ് കേസുകളാണ്. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 76765 ആയി. തിങ്കളാഴ്ച 21 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4463 ആയി. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ 17 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാള്‍ മരിക്കുകയും ചെയ്തു. നിലവില്‍ 598 പേരാണ് ധാരാവിയില്‍ ചികിത്സയിലുള്ളതെന്നും ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലായ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button