KeralaNews

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് : എയര്‍ലൈന്‍ ക്യാപ്റ്റന് ഒരു മില്യണ്‍ ഡോളര്‍

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് , യുഎസിലെ എയര്‍ലൈന്‍ ക്യാപ്റ്റന് ഒരു മില്യണ്‍ ഡോളര്‍. ജൂണ്‍ 14നായിരുന്നു യുഎസിലെ കിര്‍ക്ലാന്റ് സ്വദേശിയായ ഹാന്‍സന്‍ ദുബായില്‍ നിന്ന് ദുബായ് ഡ്യൂട്ടി ഫ്രീയില്‍നിന്ന് മില്ലേനിയം മില്യനെയര്‍ ടിക്കറ്റ് എടുത്തത് . ജൂലൈ ഒന്നിനായിരുന്നു ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ്.

read also :  ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം : ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ചൈന : ഇന്ത്യയുടെ വ്യവസ്ഥകള്‍ അംഗീകരിച്ചു : പാന്‍ഗോംഗിന്റെ കാര്യത്തില്‍ ആശയകുഴപ്പം

എയര്‍ലൈന്‍ ക്യാപ്റ്റന്‍ കെയ്ത്ത് ആന്‍ഡ്രൂ ഹെന്‍സന്‍ ഇന്ന് വാഷിംഗ്ടണ്ണില്‍ വെച്ചാണ് തനിക്ക് കോടികളുടെ സമ്മാനം കിട്ടിയതറിഞ്ഞത്. മില്ലേനിയം മില്യനെയറിന്റെ 333 സീരീസിലെ 2545 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ദുബായില്‍ സാമൂഹ്യ അകലം പാലിച്ച് നടന്ന നറുക്കെടുപ്പില്‍ ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനും സിഇഒയമായ കോം മാക്ലോഫ്‌ലിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button