Latest NewsUAEIndia

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സപ്പലിന് ഏഴരക്കോടിയുടെ സമ്മാനം , സിബിഎസ്‌ഇ പരീക്ഷയിൽ സ്‌കൂളിനും മികച്ച വിജയം

തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച സമ്മാനം ഇരട്ടിമധുരം പകരുന്നതായി അവര്‍ പറഞ്ഞു.

ദുബായ് ∙ ദുബായ് ഡ്യൂ‌‌ട്ടി ഫ്രീ നറുക്കെടുപ്പിൽ അജ്മാൻ ഇന്ത്യൻ സ്കൂൾ പ്രിൻസപ്പലിന് ഏഴര കോടിയിലേറെ രൂപ സമ്മാനം. പൂനെ സ്വദേശി മാലതി ദാസാണ് കോടി പതിയായത്. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച സമ്മാനം ഇരട്ടിമധുരം പകരുന്നതായി അവര്‍ പറഞ്ഞു. വലിയ അനുഗ്രഹമാണ് ഉണ്ടായത്. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.32 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന മാലതി ദാസ് ജൂണ്‍ 26ന് ഓണ്‍ലൈനിലൂടെയാണ് സമ്മാന ടിക്കറ്റെടുത്തത്. നാട്ടിലേയ്ക്ക് പോകുമ്ബോള്‍ വിമാനത്താവളത്തില്‍ നിന്നും പതിവായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ഇവര്‍ക്ക് ആദ്യമായാണ് ഭാഗ്യം ലഭിക്കുന്നത്.

സ്വപ്നയെ വിളിച്ചെന്ന വിവാദം, ജനം ടിവി റിപ്പോർട്ടർ അനിൽ നമ്പ്യാരുടെ പ്രതികരണം

നാഗ്പൂരില്‍ സ്ഥിരതാമസമാക്കിയ മാലതി ദാസ് നേരത്തെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. മകള്‍ അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ തന്നെ ഓപ്പറേഷന്‍ മാനേജറാണ്.ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 165–ാമത്തെ ഇന്ത്യനാണ് ഇവര്‍. ഇന്ത്യക്കാരാണ് ഏറ്റവുമേറെ ടിക്കറ്റെടുക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ക്രുണാൾ മിതാനി ആഡംബര ബൈക്ക് സ്വന്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button