COVID 19Latest NewsSaudi ArabiaNewsOmanGulf

കൊവിഡ് ബാധിച്ച് ഗൾഫിൽ നാല്‌ മലയാളികൾ കൂടി മരിച്ചു

റിയാദ് : കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് നാല്‌ മലയാളികൾ കൂടി മരിച്ചു. 3 പേർ സൗദി അറേബ്യയിലും ഒരാൾ ഒമാനിലുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതിൽ വീട്ടിൽ സുരേന്ദ്രൻ (55) ജുബൈലിലും ആലപ്പുഴ പാനൂർ സ്വദേശി കുന്നച്ചൻ പറമ്പിൽ മുഹമ്മദ് റഊഫ് (57) ദമ്മാമിലും, തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ്‌ നൂഹ് മകൻ മുഹമ്മദ് സലിം (45) ബുറൈദയിലും, ആലപ്പുഴ സ്വദേശി ജെസ്റ്റിൻ (41) ഒമാനിലുമാണ് മരണപ്പെട്ടത്.

ജുബൈൽ ടി.ഡബ്ല്യു.സി എന്ന കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം മരുന്ന് നൽകി താമസസ്ഥലത്ത് ക്വറന്റീനിൽ കഴിയാൻ നിർദേശിച്ചിച്ച് അയക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ അഷറഫ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ജുബൈൽ ക്രൈസിസ് മാനേജ്‌മെൻറ് ഒരുക്കിയ ക്വറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്നും പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കും മാറ്റിപാർപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ചു. ഭാര്യ: ഉഷ. മക്കൾ: സന്ദീപ് (അൽഅഹ്സ), സനൂപ്.

26 വർഷമായി സൗദിയിലുള്ള മുഹമ്മദ് റഊഫ് ദമ്മാം സഫ്വയിലെ ഒരു പെട്രോൾ പമ്പിലാണ് ജോലിചെയ്തിരുന്നത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയ റഊഫിനെ കോവിഡ് ചികിത്സക്ക് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിച്ച് മരണമടയുകയുമായിരുന്നു. ഭാര്യ: ബൻസീറ ബീഗം. മക്കൾ: ആമിന (15), സഫിയ (12), ആയിഷ (8).14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് സലിം. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ. മാതാവ്: ആബിദ ബീവി. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്. തുടര്‍ നടപടികൾ പൂർത്തിയാക്കുന്നതിനായി ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്ങിനൊപ്പം കമ്പനിയിലെ സഹപ്രവർത്തകരും സഹായത്തിനുണ്ട്.

ഒമാനിലെ ഒരു ആശുപത്രിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ജസ്റ്റിൻ ഇന്നലെ വൈകുന്നേരത്തോടെയാണ് മരിച്ചത്. പത്ത് വര്‍ഷത്തിലധികമായി മോഡേണ്‍ സ്സ്റ്റീല്‍ മില്‍ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button