Latest NewsKeralaNews

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ശക്തമായി തുടങ്ങിയ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ ദുര്‍ബലമായി. കടല്‍ നല്ല ചൂടിലാണെങ്കിലും മഴക്കാറ്റ് അനുഭവപ്പെടുന്നില്ലെന്നു മത്സ്യതൊഴിലാളികളും പറയുന്നു. ജൂണ്‍ ആദ്യം മുതല്‍ കുറച്ചുദിവസം ശക്തമായും അല്ലാതെയും വ്യാപകമായി മഴ ലഭിച്ചുവെങ്കിലും പിന്‍വലിഞ്ഞപോലെയാണ് കാറ്റ്.

Read Also : പണം തട്ടിയെടുക്കാന്‍ മാത്രമല്ല നടിയെ തട്ടികൊണ്ടു പോകുവാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു

കാറ്റിനെ നിസര്‍ഗചുഴലി വലിച്ചതോടെയാണു മഴ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ജൂലൈ പകുതിവരെ കാലവര്‍ഷം കുറവായിരുന്നു. പിന്നീട് ശക്തിപ്പെട്ട മഴ പ്രളയത്തിലാണു കലാശിച്ചത്. ഇത്തവണ തുടക്കത്തില്‍ വടക്കന്‍ ജില്ലകളില്‍ നല്ല മഴയായിരുന്നു. പിന്നീടു തെക്കന്‍ മേഖലയിലും മോശമില്ലാതെ പെയ്തു. കോഴിക്കോട് റെക്കോര്‍ഡ് മഴയാണു ലഭിച്ചത്.

ഇതുവരെ നോക്കുമ്പോള്‍ ഹൈറേഞ്ച് മേഖലയില്‍ കാലവര്‍ഷക്കാറ്റ് മടിച്ചാണ് എത്തിയത്. ജൂണ്‍ 1 മുതല്‍ 29 വരെ വയനാട്ടില്‍ സാധാരണ ലഭിക്കേണ്ട മഴയില്‍ 54 ശതമാനമാണു കുറവ്. ഇടുക്കിയില്‍ 54%, പാലക്കാട് 34%, മലയോരം കൂടുതലുള്ള തൃശൂരില്‍ 37%, മലപ്പുറത്ത് 24% എന്നിങ്ങനെ മഴ കുറഞ്ഞു. ഈ കാലയളവിലും കൂടുതല്‍ മഴ കോഴിക്കോടാണ്- 33%. ആലപ്പുഴയില്‍ 14 ശതമാനവും എറണാകുളത്ത് 31 ശതമാനവും കാസര്‍കോട് 14 ശതമാനവും കൊല്ലത്ത് 26 ശതമാനവും കോട്ടയത്ത് 2 ശതമാനവും പത്തനംതിട്ട 11 ശതമാനവും മഴ കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button