Latest NewsNewsIndia

ചൈനീസ് ആപ്പ് ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

ഡല്‍ഹി : ചൈനീസ് ആപ്പ് ടിക് ടോക്കിന് നേരെ മുഖം തിരിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് റോത്തഗി വ്യക്തമാക്കി. ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ടിക് ടോക്ക് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങിയത്.

രാജ്യ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.ഇന്ത്യയുടെ തീരുമാനത്തെ ലോകരാജ്യങ്ങള്‍ പോലും പ്രശംസിച്ചു എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. കോടിക്കണക്കിനു ഫോളോവേഴ്‌സുള്ള ജനപങ്കാളിത്തമുള്ള ആപ്പാണ് ടിക് ടോക്ക്.എങ്കിലും, നിരോധനത്തിന് പിന്നാലെ നിരവധി താരങ്ങളാണ് പിന്തുണയുമായി രംഗത്തെത്തിയത്.

ALSO READ: സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗം ഉടൻ? പ്രതികരണവുമായി തിരക്കഥാകൃത്ത് എസ് എൻ സ്വാമി

എന്നാല്‍, ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ആശങ്കയോടെ കാണുന്നു എന്നായിരുന്നു ചൈനയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button