KeralaLatest NewsNews

ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്‌തു: രൂക്ഷ വിമർശനങ്ങളുമായി തുഷാർ വെള്ളാപ്പള്ളി

തൊടുപുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി നേതാവും മൈക്രോഫിനാൻസ് പദ്ധതിയുടെ കോർഡിനേറ്ററുമായ കെകെ മഹേശനെതിരെ തുഷാർ വെള്ളാപ്പള്ളി. കെകെ മഹേശൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നുമാണ് തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം. ക്രമക്കേട് നടത്തിയ കാര്യം മഹേശൻ തന്നോട് തുറന്നു സമ്മതിച്ചിരുന്നതാണ്. 15 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. എന്നാൽ ഐശ്വര്യ ട്രസ്റ്റിൽ ക്രമക്കേടില്ല. 23 സംഘങ്ങളുണ്ടാക്കി ഒരു കോടി രൂപയുടെ ക്രമക്കേട് മൈക്രോഫിനാൻസിൽ മഹേശൻ നടത്തി. ഇതിനെല്ലാം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരുവാക്കുകയാണ് മഹേശൻ ചെയ്തതെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

Read also: ആക്സിഡന്റ് പറ്റിയതും, ജീവനോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയതും നന്നായി, അതുകൊണ്ടാണ് ഇതുപോലൊരു മാലാഖക്കുട്ടിയെ കിട്ടിയത്: നെഞ്ചിനു താഴേക്ക് തളര്‍ന്ന തന്നെ വിവാഹം കഴിക്കാൻ തയ്യാറായ ഷഹാനയെക്കുറിച്ച് പ്രണവ്

സാമ്പത്തിക ക്രമക്കേടുകൾ മറച്ച് വയ്ക്കാനുള്ള കഥ മാത്രമാണ് മഹേശ്വൻ്റ കത്ത്. ദേവസ്വത്തിലെ ക്രമക്കേടുകളെ കുറിച്ച് വെള്ളാപ്പള്ളി ചോദിച്ച് തുടങ്ങിയപ്പോഴാണ് മഹേശ്വൻ എതിരായത്. 14 വർഷം മാത്രമാണ് മഹേശ്വൻ വെള്ളാപ്പള്ളിയുമാണ് അടുത്ത് പ്രവർത്തിച്ചത്. വെള്ളാപ്പള്ളിക്ക് വേണ്ടി മഹേശൻ കള്ളുഷാപ്പ് നടത്തിയെന്ന ആരോപണം തെറ്റാണ്. കള്ളുഷാപ്പുകൾ എല്ലാം നടത്തിയിരുന്നത് മറ്റുള്ളവരുമായി ചേർന്നാണെന്നും തുഷാർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button