Latest NewsNewsIndia

ബലാത്സംഗശ്രമം തടഞ്ഞ 14കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

റായ്പുർ : വീട്ടിൽ തനിച്ചായിരുന്ന 14 -കാരിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഛത്തിസ്ഗഡിലെ മുങേലി ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

30- കാരനായ ബബ്ലു ഭാസ്കർ എന്നയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഈ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. എന്നാൽ ബലാത്സംഗശ്രമം 14 -കാരി ചെറുത്തുനിന്നത്തോടെ പ്രകോപിതനായ ഇയാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹമാസകലം തീ പടർന്ന പെൺകുട്ടി നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടി. നിലവിളി കേട്ടെത്തിയ സമീപവാസികൾ തീ അണച്ച് പെൺകുട്ടിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

സംഭവത്തിൽ പ്രതിയായ ബബ്ലു ഭാസ്കറിനെ ബുധനാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തതായി മുങേലി പോലീസ് സബ് ഡിവിഷണൽ ഓഫീസർ തേജറാം പട്ടേൽ അറിയിച്ചു. ഇയാൾക്കെതിരേ കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button