Latest NewsNewsInternational

ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി തങ്ങളുടെ കമ്പനികളെ ബാധിയ്ക്കില്ലെന്ന് ചൈന : തങ്ങളുടെ വികസനത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്ന് പൊള്ളയായ വാദം

ബീജിംഗ് : ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി തങ്ങളുടെ കമ്പനികളെ ബാധിയ്ക്കില്ലെന്ന് ചൈന, തങ്ങളുടെ വികസനത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്ന് പൊള്ളയായ വാദം. 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത് ചൈനീസ് ടെക് കമ്പനികളെ ഒരിക്കലും ബാധിക്കില്ലെന്ന് സര്‍ക്കാരിന് കീഴിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ നീക്കം ചൈനയുടെ ഹൈടെക് വികസനത്തെ തടസ്സപ്പെടുത്തിയേക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഇത് തികച്ചും വിദൂരവും അസംബന്ധവുമാണ്. ഈ നടപടി ചൈനീസ് ഹൈടെക് മേഖലയ്ക്ക് നിഴല്‍ വീഴ്ത്തുകയോ പട്ടികയിലെ ചൈനീസ് സ്ഥാപനങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്യില്ല എന്നാണ് അവരുടെ വാദം. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കമ്പനികള്‍ ചൈനീസ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

Read Also : ഇന്ത്യയില്‍ ചൈനീസ് ആപ്പ് നിരോധിച്ചതിനു പിന്നില്‍ ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കമല്ല … തീരുമാനം നാളുകള്‍ക്കു മുമ്പെ… നിരോധനത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുവിട്ട് റിപ്പോര്‍ട്ട്

വിലക്കിയ ടെക് കമ്പനികളെല്ലാം തങ്ങളുടെ ബിസിനസിന്റെ ഭൂരിഭാഗവും ചൈനയില്‍ നിലനിര്‍ത്തുന്നവരാണെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഉപഭോഗ വിപണികളിലൊന്നാണ് ചൈന. അവരുടെ ലാഭം പ്രധാനമായും ഇവിടെ നിന്നുള്ള ഉപഭോക്താക്കളില്‍ നിന്നാണ്. അവികസിത ഇന്ത്യന്‍ വിപണിയില്‍ കുറച്ച് ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് ചൈനീസ് ഹൈടെക് വികസനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ചൈനീസ് പത്രം വാദിക്കുന്നു.
ചൈനീസ് ഇന്റര്‍നെറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണിയുടെ പകുതിയോളം പിടിച്ചടിക്കിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധനത്തിനു പിന്നാലെ പോയാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള നഷ്ടം നേരിടേണ്ടിവരുമെന്നും ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button