KeralaLatest NewsIndia

“സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, കേസ് അന്വേഷണം അട്ടിമറിച്ചു” – സ്വാമിയുടെ സഹോദരി

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സഹോദരി ശാന്ത ആവശ്യപ്പെട്ടു.

സ്വാമി ശ്വാശതീകാനന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ശ്വാശതീകാനന്ദയുടെ സഹോദരി ശാന്ത. മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളിയാണെന്നും കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടെന്നും ശാന്ത ആരോപിച്ചു. വര്‍ഷം പതിനെട്ട് കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായും ശാന്ത പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സഹോദരി ശാന്ത ആവശ്യപ്പെട്ടു.

സ്വാമിയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണ്. കേസന്വേഷണത്തില്‍ വെള്ളാപ്പള്ളി ഇടപെട്ടെന്നും ശാന്ത പറഞ്ഞു. 2002 ജൂലൈ 1-നാണ് ആലുവ പെരിയാറില്‍ വെച്ച്‌ ശാശ്വതീകാനന്ദയെ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആലുവായിലെ അദ്വൈതാശ്രമത്തിലെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ സ്വാമി ശാശ്വതീകാനന്ദ കാല്‍വഴുതി നിലയില്ലാക്കയത്തില്‍ വീണ്‌ ശ്വാസംമുട്ടി മരിച്ചുവെന്നാണ്‌ പൊലീസിന്റെ നിഗമനം. അദ്വൈതാശ്രമത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ യോഗത്തിനെത്തിയതായിരുന്നു ശാശ്വതീകാനന്ദ.

ജൂലൈ ഒന്നിന് ശാശ്വതീകാനന്ദസ്വാമികള്‍ മരിച്ചിട്ട് 18 വര്‍ഷമാകുകയാണ്. 18 വര്‍ഷമായിട്ടും കേസന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. ഉയര്‍ന്ന ഏജന്‍സി തന്നെ അന്വേഷിക്കണം. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സഹോദരി ശാന്ത ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്റെ താക്കോല്‍ സ്ഥാനത്ത് കൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

മ​ഹേ​ശ​ന്‍ ആത്മഹത്യ, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ പോ​ലീ​സ് വീണ്ടും ചോ​ദ്യം ചെ​യ്യും, വെള്ളാപ്പള്ളിക്കെതിരെ സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരിയും രംഗത്ത്

എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച്‌ ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ? ഒരു പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ല. എന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button