Latest NewsUAENews

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും പുറത്തുവിട്ട് ദുബായ് അധികൃതർ

ദുബായ്: കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും ലംഘന വിവരങ്ങളും പുറത്തുവിട്ട് അധികൃതർ. മാസ്ക് ധരിക്കാതിരിക്കൽ, കർഫ്യൂ നിയമം ലംഘിക്കൽ, സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കൽ എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. മാസ്ക് ധരിക്കാതെ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതിനാണ് മൂന്ന് ഏഷ്യക്കാർക്ക് പിഴ വിധിച്ചത്. കർഫ്യൂ സമയത്ത് വീടിന് പുറത്തിറങ്ങിയതിന് 3000 ദിർഹം വീതം രണ്ട് ഏഷ്യക്കാര്‍ക്കും ഒരു യുഎഇ സ്വദേശിക്കും പിഴ ചുമത്തി.

Read also: കോവിഡ് വ്യാപനം: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്

നിയമം ലംഘിച്ച് കൂട്ടുകൂടിയതിനും സ്വകാര്യ പാർട്ടി നടത്തിയതിനും ഒരു അറബ് പൗരന് 10,000 ദിർഹവും മൂന്ന് അറബ് പൗരന്മാർക്കും ഒരു ഏഷ്യക്കാരനും 5,000 വീതം പിഴ ചുമത്തി. പ്രതിരോധ നടപടി സ്വീകരിക്കാത്തതിനാണ് ഏഷ്യക്കാരനും അറബ് പൗരനും 2,000 ദിര്‍ഹം വീതം പിഴ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button