Latest NewsKeralaNews

വയനാട്ടിലെ വിദ്യാര്‍ത്ഥികൾക്ക്​ വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി

വയനാട്ടിലെ വിദ്യർഥികൾക്ക് വീണ്ടും സഹായവുമായി രാഹുൽ ഗാന്ധി. 175 സ്​മാർട്ട് ടി.വികൾ വിദ്യാർഥികൾക്ക്​ വിതരണം ചെയ്യാനായി അദ്ദേഹം കൈമാറി. ഇത്​ രണ്ടാം തവണയാണ്​ വയനാട്ടിലെ വിദ്യാർഥികൾക്കായി രാഹുൽ ടി.വികൾ നൽകുന്നത്​. തന്റെ 50 ആം പിറന്നാളിന്റെ ഭാഗമായി വിദ്യാർഥികൾക്ക്​ 50 ടി.വി രാഹുൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആദിവാസി വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾക്കായി വീണ്ടും ടിവി നൽകുന്നത്.

Read also: ഫാമിലി വീക്കെൻഡ് എന്ന് പൃഥ്വിരാജ്: വീക്കെൻഡുകൾ അമ്മയ്ക്കൊപ്പം ചിലവഴിക്കൂ എന്ന് കമന്റുമായി മല്ലിക സുകുമാരൻ

ഓൺ​ലൈൻ ക്ലാസിൽ പ​ങ്കെടുക്കാനാകാത്തതിൻെറ വിഷമത്തിൽ വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി ആത്മഹത്യ ചെയ്​തതിനെ തുടർന്നാണ്​ വയനാട്ടിലെ വിദ്യാർഥികൾക്കായി ടിവി നൽകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചത്​. ഇത്​ സംബന്ധിച്ച്​ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കലക്​ടർക്കും രാഹുൽ കത്ത്​ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button