Latest NewsNewsIndia

പിന്നിലെ ബുദ്ധികേന്ദ്രം അജിത് ഡോവൽ; പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പ് വിട്ടുമാറാതെ ലോക രാഷ്ട്രങ്ങൾ

ലഡാക്കില്‍ നരേന്ദ്രമോദി ചെന്നിറങ്ങിയതിന് ശേഷം മാത്രം വാര്‍ത്താ മാദ്ധ്യമങ്ങളെ അറിയിച്ചതും ഡോവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ്

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘർഷ സാധ്യത നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പിലാണ് ഇപ്പോഴും ദേശീയ മാദ്ധ്യമങ്ങള്‍. നിരന്തരം പ്രതിരോധ രംഗത്തെ എല്ലാവാര്‍ത്തകളും കൊടുക്കുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും മനസ്സിലാകാത്ത വിധം യാത്ര ആസൂത്രണം ചെയ്തത് അജിത് ഡോവലിന്റെ ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനാ മേധാവിയും സംയുക്ത സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമാണ് നരേന്ദ്രമോദി ലഡാക്കിലെത്തും എന്ന വിവരം മുന്‍കൂട്ടി അറിഞ്ഞത്.

സൈനിക മേധാവിയോട് പ്രധാനമന്ത്രിയുടെ പദ്ധതി പറഞ്ഞതും പൂര്‍ണ്ണമായ യാത്രാ സംവിധാനം കൈകാര്യം ചെയ്തതും അജിത് ഡോവല്‍ നേരിട്ടാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ അമിത് ഷാക്കൊപ്പം ഏറ്റവും നിര്‍ണ്ണായകമായി തീരുമാനം നടപ്പാക്കുന്നതില്‍ ഡോവലിനുള്ള വൈദഗ്ധ്യം വീണ്ടും തെളിയിക്കപ്പെട്ടതായും ദേശീയ മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു. ലഡാക്കിലെ 14 കോര്‍പ്‌സിന്റെ ഏറ്റവും തന്ത്ര പ്രധാനമായ കേന്ദ്രത്തില്‍ത്തന്നെ ഹെലികോപ്റ്റ റില്‍ വന്നിറങ്ങിയതും സേനാംഗങ്ങളെ ആവേശഭരിതരാക്കി. ലേയിലെ നിമു മേഖല കരസേനയുടെ ലഡാക്കിലെ ഏറ്റവും ശക്തമായ താവളങ്ങളിലൊന്നായതിനാലാണ് അത് തിരഞ്ഞെടുക്കാന്‍ കാരണമെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: അവസരവാദമോ ആക്ടിവിസമോ? തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ആദ്യ നിർമ്മാതാവ് പിന്മാറിയപ്പോൾ രക്ഷകനായി എത്തിയത് ബി. ഉണ്ണികൃഷ്ണന്‍; വിധു വിന്‍സെന്റിന്റെ രാജിയുടെ യഥാർത്ഥ കാരണം ചർച്ചയാകുന്നു

ലഡാക്കില്‍ നരേന്ദ്രമോദി ചെന്നിറങ്ങിയതിന് ശേഷം മാത്രം വാര്‍ത്താ മാദ്ധ്യമങ്ങളെ അറിയിച്ചതും ഡോവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. ഇന്ത്യന്‍ സൈനികര്‍ക്ക് ആത്മവിശ്വാസവും ബീജിംഗ് ഭരണകൂടത്തിന് ആശങ്കയും സൃഷ്ടിക്കാന്‍ ഏതാനും നിമിഷമേ വേണ്ടിവന്നുള്ളു. കേന്ദ്ര പ്രതിരോധ മന്ത്രാലയം വിവരം അറിയിച്ചതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും പ്രധാനമന്ത്രിയുടെ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ചൈനീസ് എംബസി വഴി വിവരം അറിഞ്ഞ ബീജിംഗിന്റെ പ്രസ്താവന മണിക്കൂറുകള്‍ക്കുള്ളില്‍ വന്നതും ഇന്ത്യയുടെ ജാഗ്രത വെളിവാക്കുന്ന സംഭവമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button