Latest NewsNewsIndia

നരേന്ദ്ര മോദി നടത്തിയ സന്ദർശനം സൈനികർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ലെന്ന് എ.കെ.ആന്റണി

ന്യൂ‍ഡൽഹി: ലേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം സൈനികർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ലെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണി. നമ്മുടെ സായുധസേന ലോകത്തിലെ മികച്ച സേനകളിലൊന്നാണ്. യുപിഎയുടെ കാലത്ത് വ്യോമകേന്ദ്രങ്ങൾ പുനർനിർമിച്ചു, 65,000 കോടി ചിലവിട്ട് സ്ട്രൈക്ക് കോർപ്സിനെ രൂപീകരിച്ചു. നമ്മുടെ സേനയുടെ കഴിവിൽ എനിക്ക് അഭിമാനമുണ്ട്.
അതേസമയം യുദ്ധമുഖം സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല മോദിയെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവർ ജവാന്മാർക്കൊപ്പം യുദ്ധമുഖത്ത് എത്തിയിരുന്നുവെന്നും എ.കെ.ആന്റണി പറയുകയുണ്ടായി.

Read also: കോവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മുംബൈയില്‍ ഇരട്ടി പ്രഹരമായി കനത്ത മഴയും, വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി

ഇന്ത്യയുടെ ഒട്ടേറെ പ്രദേശങ്ങളിപ്പോൾ ചൈനയുടെ കൈവശമാണ്. നയതന്ത്രപരമായി ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ് ആ സ്ഥലങ്ങളെല്ലാം. ഗൽവാൻ അവരുടേതാണെന്ന് ചൈന ആദ്യമായിട്ടാണ് അവകാശപ്പെടുന്നത്. അതെപ്പോഴും ഇന്ത്യയുടേതാണെന്നു കണക്കാക്കപ്പെട്ട പ്രദേശമാണ്. ചൈന പരസ്യമായി അതിന് അവകാശവാദം നടത്തിയിരിക്കുകയാണ്. ചൈനയുടെ സൈനികർ ഇപ്പോഴും ഗൽവാനിലുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കുന്നതിനായി നമ്മുടെ 20 സൈനികരാണ് ജീവൻ നൽകിയതെന്നും എ.കെ.ആന്റണി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button