KeralaLatest NewsNews

കാനത്തിന് തിരിച്ചടി; ജോസ്‌ കെ. മാണി വിഭാഗത്തെ ഒപ്പംകൂട്ടാന്‍ സി.പി.എം സെക്രട്ടേറിയറ്റിൽ ധാരണ; വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം : സി.പി.എം സെക്രട്ടേറിയറ്റിൽ കാനത്തിനെ തള്ളി സി പി എം. ജോസ്‌ കെ. മാണി വിഭാഗത്തെ ഒപ്പംകൂട്ടാനും യു.ഡി.എഫിലുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധി പ്രയോജനപ്പെടുത്താനും യോഗത്തിൽ ധാരണയായെന്നാണ് റിപ്പോർട്ട്. ജോസ്‌ വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തെ എതിര്‍ക്കുന്ന സി.പി.ഐക്കെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

സി.പി.ഐയുമായി ആദ്യം ഉഭയകക്ഷിചര്‍ച്ച നടത്തും. ജോസ്‌ വിഭാഗത്തെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്നോടിയായി സി.പി.ഐയടക്കമുള്ള ഘടകകക്ഷികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനമായി. എല്‍.ഡി.എഫില്‍ എത്തിയാല്‍ ജോസ്‌ വിഭാഗത്തിനു പാലാ സീറ്റ്‌ വിട്ടുനല്‍കേണ്ടിവരും. അതിന്‌ എന്‍.സി.പിയേയും സിറ്റിങ്‌ എം.എല്‍.എ. മാണി സി. കാപ്പനേയും അനുനയിപ്പിക്കേണ്ടിവരും.

ALSO READ: ചൈന അതിർത്തിയിൽ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന നരേന്ദ്ര മോദിജിയുടെ ചിത്രം രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസു നിറച്ചു;- വി. മുരളീധരന്‍

തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തെ അഭിമുഖീകരിക്കുമ്ബോള്‍, ബൂര്‍ഷ്വാ പാര്‍ട്ടികളിലെ ഭിന്നത പരമാവധി മുതലെടുക്കണമെന്നു യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ധാര്‍മികതയേക്കാള്‍ പ്രായോഗികരാഷ്‌ട്രീയത്തിനാണ്‌ ഊന്നല്‍. അടിയന്തരാവസ്‌ഥക്കാലത്തു കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നിട്ടും സി.പി.ഐയുമായി പിന്നീടു യോജിച്ചത്‌ ചിലര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button