COVID 19Latest NewsNewsIndia

കുതിച്ച് ഉയര്‍ന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ രാജ്യത്ത് 22,771 പുതിയ രോഗികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വലിയ വര്‍ധന. കഴിഞ്ഞ  24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 442 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് ഉണ്ടായതില്‍ ഏറ്റവും വലിയ വര്‍ധനയാണ് ഇത് . വിവിധ സംസ്ഥാനങ്ങളിലായി 6.48 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3.94 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 2.35 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 18,655 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 6,364 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1.92 ലക്ഷമായി. 8,376 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടിൽ 4,329 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.1. 02 ലക്ഷമാണ് രോ​ഗബാധിതർ.1,385 പേരാണ് ഇതുവരെ മരണമടഞ്ഞത്.

ഡൽ​ഹിയിൽ 2,520 പേർക്കാണ് കൊവിഡ് സ്ഥിരീകരച്ചത് . 59 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 94,000 കടന്നു. ഇതുവരെ 2,923 പേരാണ് തലസ്ഥാനത്ത് മാത്രം കൊവിഡിനെ തുടർന്ന് മരിച്ചത്. കർണാടകയിലും ഉത്തർപ്രദേശിലും രോ​ഗികളുടെ എണ്ണത്തിൽ പ്രതിദിന കണക്കിലെ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കർണാടകയിൽ 1,694 പേർക്കും ഉത്തർപ്രദേശിൽ 972 പേർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കർണാടകയിൽ രോ​ഗബാധിതരുടെ എണ്ണം 1,500 കടന്നത്. കർണാടകയിലെ ആകെ രോ​ഗബാധിതരുടെ എണ്ണം 19,710 ആയി. ഇതിൽ10,608 പേരാണ് നിലവിൽ ചികിത്സയിലുളളത്.

കേരളത്തില്‍ 4964 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2100 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 25 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button