Latest NewsNewsIndia

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി​ക്കു സമീപം കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണം; ബി​എ​സ്‌എ​ഫ് ജ​വാന്മാ​ര്‍​ക്ക് പ​രി​ക്ക്

12 പേ​ര്‍ അടങ്ങുന്ന സം​ഘം മു​ള​വ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്

കൊൽക്കത്ത: ക​ള്ള​ക്ക​ട​ത്ത് സംഘം ബി​എ​സ്‌എ​ഫ് ജ​വാന്മാരെ ആക്രമിച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​ക്കു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് ബി​എ​സ്‌എ​ഫ് ജ​വാന്മാ​ര്‍​ക്ക് പ​രി​ക്ക് പറ്റി. ബം​ഗ്ലാ​ദേ​ശി​ല്‍​ നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്തു സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ നോ​ര്‍​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലെ ബി​എ​സ്‌എ​ഫി​ന്‍റെ ബ​ന്‍​സ്ഘ ​ട്ട പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.12 പേ​ര്‍ അടങ്ങുന്ന സം​ഘം മു​ള​വ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​തേ​ തു​ട​ര്‍​ന്നു സൈ​ന്യം പ​ന്പ് ആ​ക്ഷ​ന്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ അ​ഞ്ച് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്തു. ഇ​തോ​ടെ ക​ള്ള​ക്ക​ട​ത്ത് സം​ഘം അ​തി​ര്‍​ത്തി ക​ട​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഓ​ടി​പോ​യെന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ALSO READ: കോവിഡ് ഭീതി; പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കു കര്‍ശന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി

സൈ​നി​ക​രു​ടെ വെ​ടി​വ​യ്പി​ല്‍ ര​ണ്ട് മൂ​ന്ന് അ​ക്ര​മി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button