COVID 19KeralaLatest NewsNews

രാജ്യത്ത് രണ്ടിടങ്ങളില്‍ താരതമ്യേന ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി • മിസോറമിലും ഗുജറാത്തിലെ കച്ചിലും താരതമ്യേന ശക്തമായ ഭൂചലനം.

മിസോറാമിൽ, ഞായറാഴ്ച വൈകുന്നേരം 5.26 ഓടെയാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴാം തവണയാണ് വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമില്‍ ഭൂചനം അനുഭവപ്പെടുന്നത്.

മിസോറാമിലെ ചമ്പായിയുടെ തെക്ക്-പടിഞ്ഞാറ് 25 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചു.

നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കൻ പ്രദേശങ്ങളിലെ പർവത പ്രദേശം ലോകത്തിലെ ആറാമത്തെ വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നു.

1950 ൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ ഭൂകമ്പം ബ്രഹ്മപുത്ര നദിയുടെ ഗതിയെ മാറ്റിമറിച്ചു.

ഗുജറാത്തില്‍, ഞായറാഴ്ച വൈകുന്നേരം 5.11 നാണ് കച്ച് ജില്ലയിലെ ഭചൗവിൽ നിന്ന് 14 കിലോമീറ്റർ വടക്ക്-വടക്ക് കിഴക്ക് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐ എസ് ആർ) ഉദ്യോഗസ്ഥർ പറഞ്ഞു.

പുലർച്ചെ 1.50 നും വൈകുന്നേരം 4.32 നും ഇടയിൽ 1.8, 1.6, 1.7, 2.1 തീവ്രത രേഖപ്പെടുത്തിയ നാല് ചെറിയ ഭൂചലനങ്ങളുണ്ടായതായി അധികൃതർ അറിയിച്ചു.

ജൂൺ 14 ന് ഇതേ പ്രദേശത്ത് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സൗരാഷ്ട്ര മേഖലയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു. “വളരെ ഉയർന്ന അപകടസാധ്യതയുള്ള” ഭൂകമ്പ മേഖലയിലാണ് കച്ച് ജില്ല സ്ഥിതിചെയ്യുന്നത്, കുറഞ്ഞ തീവ്രതയുള്ള ഭൂകമ്പങ്ങൾ പതിവായി അവിടെ സംഭവിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button