COVID 19Latest NewsNews

കോവിഡിനെതിരെയുള്ള വാക്സിൻ ഓഗസ്റ്റിൽ എത്തില്ലെന്ന് ശാസ്ത്രമന്ത്രാലയം: 2021 ന് മുമ്പ് ആളുകളുടെ ഉപയോഗത്തിന് തയ്യാറാകില്ലെന്നും റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡ് 19നെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിൻ 2021ന് മുൻപ് പുറത്തിറങ്ങില്ലെന്ന് ശാസ്ത്രമന്ത്രാലയം. വാക്സിൻ ഓഗസ്റ്റ് 15നകം വിപണിയിൽ എത്തിക്കുമെന്നായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞത്. എന്നാൽ, ഇതിന് വിരുദ്ധമായാണ് ശാസ്ത്രമന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യൻ വാക്സിനുകളായ COVAXIN, ZyCov-D എന്നിവയ്ക്കൊപ്പം 140 വാക്സിൻ അപേക്ഷകരിൽ 11 പേരും മനുഷ്യരിൽ വാക്സിൻ പരീക്ഷണത്തിന് തയ്യാറായിട്ടുണ്ട്. അതേസമയം കോവിഡ് 19ന് മരുന്ന് വികസിപ്പിക്കുന്നതിന് കുറഞ്ഞത് 12-18 മാസമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ പറയുന്നത്.

Read also: കോവിഡ് പ്രതിരോധം: 10,000 രൂപ വരെ പിഴയും 2 വര്‍ഷം തടവുശിക്ഷയും: സംസ്ഥാനത്ത് നിർദേശങ്ങൾ ലംഘിച്ചാൽ പിഴകൾ ഇപ്രകാരം

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി ചേർന്നാണ് ഐസിഎംആർ തദ്ദേശീയമായി കോവിഡ്19 വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിനായി 12 സ്ഥാപനങ്ങളെ ഐസിഎംആർ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. വിശാഖപ്പട്ടണം, റോത്തക്, ന്യൂഡൽഹി, പാട്ന, ബെൽഗാം, നാഗ്പൂർ, ഗോരഖ് പൂർ, കട്ടൻകുളത്തൂർ, ഹൈദരാബാദ്, ആര്യനഗർ, കാൺപൂർ ഗോവ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button