Latest NewsNewsIndia

തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു ; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വസതിക്ക് സമീപത്ത് വച്ചാണ് നോര്‍ത്ത് ബാരക്പൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറായ ചമ്പ ദാസിന് വെടിയേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കാലിനാണ് വെടിയേറ്റത്.

ചമ്പ ദാസ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. അപ്പോളാണ് അജ്ഞാതരായ ചിലര്‍ വെടിവച്ചത്. തുടര്‍ന്ന് ചമ്പ ദാസിനെ ബാരക്പൂരിലെ ബിഎന്‍ ബോസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊല്‍ക്കത്തയിലേ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. എത്ര ആക്രമണകാരികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല.

രണ്ട് വെടിയൊച്ചകളുടെ ശബ്ദം ഞാന്‍ കേട്ടു വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി. അപ്പോള്‍ എന്റെ അമ്മയെ ആക്രമിക്കുകയും കാലില്‍ വെടിവെച്ചതും ഞാന്‍ കണ്ടു. ചമ്പ ദാസിന്റെ മകന്‍ സുബ്രത ദാസ് പറഞ്ഞു. അതേസമയം ബിജെപി അനുയായികള്‍ ആണ് ആക്രമിച്ചതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തി. ടിഎംസിയുടെ കൗണ്‍സിലറുമായുള്ള ആഭ്യന്തര പോരാട്ടമാണിത്. ബിജെപിയുമായി ഇതുമായി യാതൊരു ബന്ധവുമില്ല, ”പ്രാദേശിക ബിജെപി നേതാവ് സുനില്‍ സിംഗ് പറഞ്ഞു. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രനായി നിന്ന് വിജയിച്ച ദാസ് 2019 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

അതേസമയം പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിനോദയാത്രയ്ക്ക് പോകുന്നതിനിടെ വെടിയേറ്റ് മരിച്ചു. മൃതദേഹം പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി പിക്നിക്കിന് ടിഎംസി നേതാവ് ഷിഷിര്‍ ബൗറിയെ രണ്ട് അജ്ഞാതര്‍ വിളിച്ചതായി മരിച്ചയാളുടെ കുടുംബം പറഞ്ഞു. പിന്നീട് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയില്ല. കുടുംബത്തിന്റെ പരാതിയില്‍, ഷിഷിര്‍ ബൗറിയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു, തുടര്‍ന്ന് ശനിയാഴ്ച രാത്രി പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് ചമ്പ ദാസിനെതിരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.

മറ്റൊരു തൃണമൂല്‍ നേതാവ് അശ്വനി മന്നയെ ശനിയാഴ്ച രാവിലെ സൗത്ത് 24 പര്‍ഗാനാസില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എസ്യുസിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു. ഒരു എസ്യുസിഐ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

കൂടാതെ കഴിഞ്ഞ മാസം ആദ്യം സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ 56കാരനായ അമീര്‍ അലി ഖാനെ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button