Latest NewsNewsIndia

പതിനായിരം കിടക്കകളും അത്യാധുനിക സജ്ജീകരണങ്ങളും; ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം രാജ്യ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു

ന്യൂ ഡൽഹി: പതിനായിരം കിടക്കകളും അത്യാധുനിക സംവിധാനങ്ങളോടും കൂടിയ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹി ലഫ്റ്റ്നന്റ് ഗവർണ്ണർ അനിൽ ബാലാജിയാണ് സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തത്.

ആശുപത്രിയിലെ പത്ത് ശതമാനം കിടക്കകളും ഓക്സിജൻ സൗകര്യത്തോട് കൂടിയവയാണ്. രോഗികളുടെ മാനസികാഘാതം കുറയ്ക്കുന്നതിനായി മനശാസ്ത്രജ്ഞരുടെ സേവനവും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. രോഗികൾക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡൽഹി ലഫ്റ്റ്നന്റ് ഗവർണ്ണർ അറിയിച്ചു.

ALSO READ: പാക് അധീന കശ്മീരിന് പാകിസ്താനില്‍ നിന്നും മോചനം വേണം; പി ഓ കെ യിൽ ഇമ്രാന്‍ സര്‍ക്കാര്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത്; രൂക്ഷ വിമർശനവുമായി ഡിജിപിആര്‍

ഛത്തർപുരിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിന്റെ നോഡൽ ഏജൻസി ഐ ടി ബി പിയാണ്. ഡൽഹി പൊലീസിന് മാത്രമായ 200 കിടക്കകളുള്ള പ്രത്യേക ചികിത്സാ കേന്ദ്രവും സജ്ജീകരിച്ചിട്ടുള്ളതായി ഐ ടി ബി പി ഡെപ്യൂട്ടി ജനറൽ എസ് എസ് ജയ്സ്വാൾ പറഞ്ഞു. അതേസമയം ഡൽഹിയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 97,200 ആയി ഉയർന്നതായി ഡൽഹി ആരോഗ്യ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button