COVID 19Latest NewsNewsIndia

രാജസ്ഥാനിലെ ജയിലില്‍ 100 ലധികം അന്തേവാസികള്‍ക്ക് കോവിഡ്

ജയ്പൂര്‍ രാജസ്ഥാനിലെ ജയിലില്‍ 100 ലധികം അന്തേവാസികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. പ്രതാപ്ഗഡ് ജില്ലാ ജയിലിലെ 106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജസ്ഥാനില്‍ 99 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാരകമായ പകര്‍ച്ചവ്യാധി മൂലം മൂന്ന് രോഗികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 20,263 ആയി ഉയര്‍ന്നു. ഇതില്‍ 15,968 പേര്‍ ഇതിനകം സുഖം പ്രാപിച്ചു, 3,836 കേസുകള്‍ ഇപ്പോഴും സജീവമാണ്. ഇതുവരെ വൈറസ് 459 മരണത്തിന് കാരണമായതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവില്‍, വൈറസ് ബാധിച്ച രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍ ഉള്‍പ്പെടുന്നു. മൊത്തം 22,126 കേസുകളും നിലവില്‍ 14,711 പേര്‍ ചികിത്സയിലും 757 മരണങ്ങളുമുള്ള പശ്ചിമ ബംഗാളിന് തൊട്ടുപിന്നിലാണ് രാജസ്ഥാന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. 206,619 കേസുകള്‍ സ്ഥിരീകരിച്ചു, 111,740 പേര്‍ സുഖം പ്രാപിച്ചു, 8,822 പേര്‍ മരിച്ചു. രാജ്യത്തുടനീളം 697,413 കേസുകള്‍ സ്ഥിരീകരിച്ചു, 19,693 പേര്‍ക്ക് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button