KeralaLatest NewsNews

എന്റെ ഒരു പവന്‍ നിനക്കിരിക്കട്ടെ… ആഷിക് അബുവിനെ തേച്ചൊട്ടിച്ച് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് : ബാര്‍കോഴ കേസില്‍ 500 രൂപ ചലഞ്ച് നടത്തിയ ആഷിഖ് അബുവിനെതിരെയുള്ള പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍

മലപ്പുറം : എന്റെ ഒരു പവന്‍ നിനക്കിരിക്കട്ടെ… ബാര്‍ക്കോഴ കേസില്‍ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തില്‍ മറുപടി നല്‍കി മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് . അഞ്ചു വര്‍ഷം മുമ്പ് ബാര്‍ക്കോഴ കേസില്‍ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തില്‍ മറുപടി നല്‍കി മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. സ്വര്‍ണകടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ എന്റെ_വക_ഒരു_പവന്‍ എന്നാണ് പി.കെ. ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read also : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണകള്ളക്കടത്ത് : കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെ കേന്ദ്രീകരിച്ച്

സൈബര്‍ ലോകത്ത് വലിയ പ്രതികരണമാണ് അന്ന് ഈ പോസ്റ്റിന് ലഭിച്ചത്. അതിനു ബദലായിട്ടാണ് പി.കെ. ഫിറോസ് എന്റെ വക ഒരു പവന്‍ പോസ്റ്റിട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. സ്വപ്നയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെ ഉന്നം വച്ചുകൊണ്ടുള്ള പി.കെ ഫിറോസിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button