KeralaLatest NewsNews

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ്വ​പ്ന സു​രേ​ഷിനൊപ്പം സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍: ദൃശ്യങ്ങൾ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങൾ പുറത്ത്. വ​ര്‍​ക്ക്ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് സ്വ​പ്ന​യ്ക്കൊ​പ്പം സ്പീ​ക്ക​ര്‍ വേ​ദി പ​ങ്കി​ട്ട​ത്. സ്വ​പ്ന​യു​ടെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ടെ തെ​ളി​വാ​ണ് ഇ​തെ​ന്നാണ് ആരോപണ ഉയരുന്നത്. അതേസമയം യു​എ​ഇ ദി​നാ​ഘോ​ഷ​ത്തി​ല്‍ ഇ.​പി ജ​യ​രാ​ജ​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കെ.​ടി ജ​ലീ​ലു​മ​ട​ക്ക​മു​ള്ള​വ​ര്‍​ക്കൊപ്പം സ്വപ്‌ന നി​ല്‍​ക്കു​ന്ന ദൃ​ശ്യ​ങ്ങൾ മുൻപ് പുറത്തുവന്നിരുന്നു.

Read also: സ്വപ്‌ന സുരേഷ് തന്റെ മരുമകളോ? പ്രതികരണവുമായി കോൺഗ്രസ് നേതാവ് തമ്പാനൂർ രവി

അതേസമയം സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കോണ്‍സുലേറ്റില്‍ നിന്ന്​ പുറത്താക്കിയ സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ചതിലും സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടത്തുന്നത്. സിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷും ശിവശങ്കര്‍ ഐ.എ.എസും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കസ്റ്റംസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button