KeralaLatest NewsNews

സ്വർണ്ണക്കടത്ത്: സന്ദീപിന്റെ കട ഉദ്ഘാടനത്തില്‍ പങ്കെടുത്ത അഥിതികള്‍ മുഴുവനും സിപിഎം നേതാക്കള്‍: ബിജെപി നേതാവ് പി ആർ ശിവശങ്കർ

സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞത് ആദ്യം മലയാള മനോരമ ചാനൽ സംപ്രേഷണം ചെയ്‌തിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയായ സന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത അതിഥികള്‍ മുഴുവനും സിപിഎം നേതാക്കള്‍ ആണെന്ന് ബിജെപി നേതാവ് പി ആർ ശിവശങ്കർ. മലയാള മനോരമ ചാനൽ ചർച്ചയിലൂടെയാണ് പി ആർ ശിവശങ്കർ ഉദ്ഘാടനത്തില്‍ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേരുകൾ പുറത്തു വിട്ടത്.

മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ആരും ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ഉദ്ഘാടനത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നത്. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.

സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞത് ആദ്യം മലയാള മനോരമ ചാനൽ സംപ്രേഷണം ചെയ്‌തിരുന്നു. എന്നാൽ താനാണ് സിപിഎം പ്രവര്‍ത്തകയെന്നും മകന്‍ ബിജെപിയാണെന്നും പിന്നീട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്ഷണക്കത്ത് വിവരം പുറത്തെത്തിയത്. ബിജെപി പ്രവര്‍ത്തകനാണെങ്കില്‍ എന്തിനാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും കൂട്ടത്തോടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം, സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് നായരും താനുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ഇപി ജയരാജന്റെ ആരോപണങ്ങൾക്കെതിരെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

വസ്തുതാപരമല്ലാത്ത പച്ചക്കള്ളം വിളിച്ചുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷപ്പെടുത്താനാണ് ഇ പി ജയരാജന്‍ ശ്രമിക്കുന്നത്. സന്ദീപ് നായരുടെ ഫെയ്‌സ്ബുക്കില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച്‌ എന്താണ് ഇ പി ജയരാജന്‍ പ്രതികരിക്കാത്തത്. ആര് തന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ വന്നാലും താൻ എതിർക്കാറില്ല. അതുകൊണ്ടു താനുമായി ബന്ധമുണ്ടെന്ന് പറയുന്നതിൽ എന്താണ് അർഥം?.

ALSO READ: കുറഞ്ഞ വാടകയില്‍ വീടുകള്‍; വിവിധ ഭാഷ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൈത്താങ്ങായ് പ്രധാനമന്ത്രി ആവാസ് യോജന; കേന്ദ്ര മന്ത്രിസഭ പദ്ധതി അംഗീകരിച്ചു

പൊതുപ്രവർത്തകർ ആകുമ്പോൾ പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടി വരും. മുഖ്യ പ്രതിയായ സ്വപ്നയുടെ കൂടെ ദൃശ്യങ്ങളിൽ വരാത്ത മന്ത്രിമാർ ചുരുക്കമല്ലേ എന്നും കുമ്മനം പറഞ്ഞു. ബിജെപിയുമായി യാതൊരു ബന്ധവുമുള്ളയാളല്ല സന്ദീപ് നായര്‍. മറിച്ച്‌ അയാള്‍ക്ക് സിപിഎം നേതാക്കളുമായാണ് ബന്ധമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button