Latest NewsNewsAutomobile

പുതിയ എക്‌സ്-ബ്ലേഡ് ബിഎസ്-6 അവതരിപ്പിച്ച് ഹോണ്ട

കൊച്ചി • ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 160സിസി ശ്രേണി വിപുലമാക്കികൊണ്ട് പുതിയ എക്‌സ്-ബ്ലേഡ് ബിഎസ്-6 അവതരിപ്പിച്ചു. ഉന്നതമായ സാങ്കേതിക വിദ്യ, എബിഎസ് ഉള്‍പ്പെടുന്ന ഡ്യൂവല്‍ ഡിസ്‌ക് ബ്രേക്ക്, എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച്, സജീവമായ സ്‌ട്രൈപ്പ് രൂപകല്‍പ്പന തുടങ്ങിയ സവിശേഷതകളോടു കൂടിയാണ്, പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ് ബിഎസ്-6 രൂപപ്പെടുത്തിരിക്കുന്നത് എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ 160സിസി പിജിഎം-എഫ്‌ഐ എച്ച്ഇടി എഞ്ചിനാണ് എക്‌സ്-ബ്ലേഡിന്റെ ശക്തി. പിജിഎം എഫ്‌ഐയില്‍ എട്ട് ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍ ഉപയോഗിപ്പിച്ചിരിക്കുന്നത്തിനാല്‍ കൃത്യമായ അളവില്‍ ഇന്ധന ഉപയോഗം നിയന്ത്രിച്ചു മികച്ച കാര്യക്ഷമത നല്ക്കാന്‍ സഹായിക്കുന്നു.

പിന്നിലെ മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ മികച്ച സ്റ്റെബിലിറ്റിയും കൈകാര്യം ചെയ്യല്‍ എളുപ്പവുമാക്കുന്നു. മുന്നിലെയും പിന്നിലെയും പുതിയ ഡിസ്‌ക്ക് ബ്രേക്ക് മികച്ച ബ്രേക്കിങ് സംവിധാനം ഉറപ്പു നല്‍കുന്നു. ഇടയ്ക്കു പെട്ടെന്ന് നിര്‍ത്തേണ്ടി വരുമ്പോള്‍ എഞ്ചിന്‍ സ്വിച്ച് ഓഫ്/ഓണ്‍ ചെയ്യല്‍, ഗിയര്‍ പൊസിഷന്‍, ഡിജിറ്റല്‍ ക്ലോക്ക്, സര്‍വീസ് ഡ്യൂ തീയതി തുടങ്ങിയവ കാണിക്കുന്ന ഡിജിറ്റല്‍ മീറ്റര്‍, നീണ്ടതും സുഖകരവുമായ സീറ്റ്, റോബോ ലുക്ക് നല്‍കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ ഗ്രാഫിക്കുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ആറു വര്‍ഷത്തെ വാറണ്ടി പാക്കേജാണ് എക്‌സ്-ബ്ലേഡ് ബിഎസ്-6ന് ഹോണ്ട നല്‍കുന്നത്.ഡിംഗിള്‍ ഡിസ്‌ക്ക്, ഡ്യൂവല്‍ ഡിസ്‌ക്ക് എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ നാലു നിറങ്ങളിലായി ലഭിക്കുന്നു.പുതിയ പുതിയ ഹോണ്ട എക്‌സ്-ബ്ലേഡ് ബിഎസ്-6ന് 1,05,325 രൂപയാണ് വില (സിംഗിള്‍ ഡിസ്‌ക് പതിപ്പ്, എക്‌സ്-ഷോറൂം നോയിഡ, ഉത്തര്‍പ്രദേശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button