KeralaLatest NewsNews

ദീലീപ് രാഹുലന്‍ സ്വര്‍ണക്കടത്തിലെ കാരിയറാണെന്ന് സംശയമുണ്ട്: ദിലീപ് രാഹുലനും സ്വപ്നയും തമ്മിലുള്ള ബന്ധമെന്താണെന്ന് എം.ടി രമേശ്

തിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ആരോപണവിധേയനായിരുന്ന ദിലീപ് രാഹുലൻ സ്വര്‍ണക്കടത്തിലെ കാരിയറാണെന്ന് സംശയമുണ്ടെന്ന് ബി ജെ പി നേതാവ് എം ടി രമേശ്. ദിലീപ് രാഹുലന് മുഖ്യമന്ത്രിയുടെ ഓഫീസുമായും സ്വപ്ന സുരേഷുമായും ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇതിനെക്കുറിച്ചു‌ള‌ള എല്ലാ കാര്യങ്ങളും പുറത്തുവരണം. യു എ ഇ ഭരണാധികാരി കേരളത്തില്‍ എത്തിയപ്പോള്‍ ദിലീപ് രാഹുലന്‍ അതിഥിയായിരുന്നു. അയാളെ ക്ഷണിച്ചത് സ്വപ്ന സുരേഷാണ്. ഇതിന് അനുമതി കൊടുത്തത് ആരാണ്. ദിലീപ് രാഹുലനും സ്വപ്നയും തമ്മിലുള്ള ബന്ധമെന്താണെന്നും മുഖ്യമന്ത്രി അറിയാത്ത വ്യക്തിയല്ല ദിലീപ് രാഹുലനെന്നും എം ടി രമേശ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button