Latest NewsIndiaInternational

സാമ്പത്തിക തട്ടിപ്പ്; നീരവ്​ മോദിയുടെ 330 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു 

രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായി 2018ല്‍ പാസാക്കിയ നിയമപ്രകാരമാണ്​ നടപടി.നീരവ്​ മോദിയുടെ ബാങ്ക് നിക്ഷേപങ്ങളും മരവിപ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കില്‍ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള 330 കോടിയുടെ സ്വത്തുക്കള്‍ കണ്ടു​െകട്ടി. മുംബൈ, ലണ്ടന്‍, യു.എ.ഇ എന്നിവടങ്ങളിലെ ഫ്ലാറ്റുകള്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ക​ണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായി 2018ല്‍ പാസാക്കിയ നിയമപ്രകാരമാണ്​ നടപടി. മുംബൈ വര്‍ളിയിലെ സമുദ്ര മഹലിലെ ഫ്ലാറ്റ്​, മഹാരാഷ്​ട്രയിലെ അലിബാഗിലെ ഫാം ഹൗസ്​, രാജസ്ഥാനിലെ ജയ്​സാല്‍മീറിലെ വിന്‍ഡ്​ മില്‍, ലണ്ടനിലേയും യു.എ.ഇയിലേയും ഫ്ലാറ്റുകള്‍ എന്നിവയാണ്​ കണ്ടുകെട്ടിയത്​.

രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായി 2018ല്‍ പാസാക്കിയ നിയമപ്രകാരമാണ്​ നടപടി.നീരവ്​ മോദിയുടെ ബാങ്ക് നിക്ഷേപങ്ങളും മരവിപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതി നേടിയ ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ബാങ്ക് തട്ടിപ്പ് നടത്തി നീരവ് മോദി വിദേശത്തേക്ക് കടന്നത് വന്‍വിവാദമായിരുന്നു. നിലവില്‍ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും.

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസിൽ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായത്. നീരവ്​ മോദിയുടേയും മെഹുല്‍ ചോക്​സിയുടേയും ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണങ്ങളുടെ 108 പെട്ടികള്‍​ ഹോങ്കോങ്ങില്‍ നിന്ന്​ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയിലെത്തിച്ചിരുന്നു. 1,350 കോടി മൂല്യമുള്ള 2,340 കിലോ ഗ്രാം സ്വര്‍ണമാണ്​ കൊണ്ടു വന്നത്​​.

shortlink

Related Articles

Post Your Comments

Related Articles


Back to top button