KeralaLatest NewsNews

ആലപ്പുഴയില്‍ ജൂലായ് 16 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

 

ആലപ്പുഴ: ആലപ്പുഴയില്‍ ജൂലായ് 16 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരോധനം.

ആലപ്പുഴ ജില്ലയുടെ തീര മേഖലകളില്‍ കോവിഡ് രോഗ വ്യാപനം കൂടുതലാണെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. മറ്റുജില്ലകളില്‍നിന്ന് നിരവധി പേര്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ എത്തുന്നുവെന്നും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതല്‍ ജൂലായ് 16 അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

തൃക്കുന്നപ്പുഴ അടക്കം പല സ്ഥലത്തും കോവിഡ് സ്ഥിരീകരിച്ചവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതും അധികൃതര്‍ ഗൗരവമായാണ് എടുക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2020 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2005 ലെ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button