Latest NewsNewsInternational

ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ടിക് ടോക് നിരോധനത്തിലേയ്ക്ക് കടക്കുന്നു : ചൈനയ്ക്ക് വലിയ തിരിച്ചടി

കാന്‍ബറ: ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ടിക് ടോക് നിരോധനത്തിലേയ്ക്ക് കടക്കുന്നു . തിരിച്ചടി നേരിട്ട് ചൈന.
ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ ഓസ്‌ട്രേലിയയും ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന സംശയമാണ് ഇതിനുകാരണമെന്നാണ് റിപ്പോര്‍ട്ട്.

Read also : നിരോധിച്ച ടിക് ടോക്കിന്റെ പുതിയ പതിപ്പായ ടിക് ടോക്ക് പ്രോ ഇന്ത്യയില്‍ : പുതിയ ലിങ്കില്‍ പോയി ക്ലിക്ക് ചെയ്യാന്‍ നിര്‍ദേശം : ടിക് ടോക്കുള്‍പ്പെടെ ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് തിരിച്ചെത്തിയെന്ന് സന്ദേശം

ചൈനീസ് സര്‍ക്കാന്‍ ടിക് ടോക്കിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് നേരത്തേ ലിബറല്‍ സെനറ്റര്‍ ആരോപണമുന്നയിച്ചിരുന്നു. ഒരു ടിക്ടോക് ഉപഭോക്താവ് അയാളുടെ ഫോണില്‍ നിന്ന് ഈ ആപ്പ് ഉപേക്ഷിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ ഈ ആപ്പ് ഉപേക്ഷിക്കുന്നതുവരെയുളള വിവരങ്ങള്‍ ടിക്ടോക്കിന്റെ സെര്‍വറില്‍ ഉണ്ടാവും. ഈ ഡാറ്റകള്‍ ഇല്ലാതാക്കണമെങ്കില്‍ കമ്പനി തന്നെ അതിനുളള നടപടികള്‍ സ്വീകരിക്കണം. ഈ ഡാറ്റാ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഇക്കാരണങ്ങളാലാണ് ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന് സംശയം ബലപ്പെടുന്നത്.

ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തെത്തുടര്‍ന്നാണ് ഇന്ത്യ ടിക് ടോക് അടക്കമുളള ആപ്പുകള്‍ നിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button