COVID 19KeralaLatest NewsNews

ഇടുക്കി ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 : വിശദവിവരങ്ങള്‍

ഇടുക്കി ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1.ജൂലൈ അഞ്ചിന് കമ്പത്തു നിന്നും വന്ന നെടുങ്കണ്ടം സ്വദേശി(28).  കുമളി ചെക് പോസ്റ്റിലൂടെ സ്വന്തം വാഹനത്തിലെത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2.ജൂലൈ ഒന്നിന് മുംബൈയില്‍ നിന്നും കൊച്ചിയില്‍ എത്തിയ അണക്കര സ്വദേശിനി (23). കൊച്ചിയില്‍ നിന്നും സഹോദരനോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

3.ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്തു എത്തിയ വണ്ടന്മേട് സ്വദേശിനി (29). എറണാകുളത്തു നിന്നും മുണ്ടക്കയത്തുള്ള സുഹൃത്തുക്കളോടൊപ്പം ടാക്‌സിയില്‍ വണ്ടന്മേട് എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ നേഴ്സ് ആണ്.

4. ജൂണ്‍ 22 ന്  തിരുനെല്‍വേലിയില്‍ നിന്നും തിരുവനന്തപുരത്തിന് ട്രെയിനില്‍  വന്ന പീരുമേട് സ്വദേശിനി(33). തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിനു ജന്‍ശതാബ്ദി എക്‌സ്പ്രസ്സില്‍ വന്നു.  കോട്ടയത്തു നിന്ന് പൊന്‍കുന്നം,   അവിടെ നിന്ന്   മുണ്ടക്കയം,  അവിടെ നിന്ന്  പീരുമേടിന്  കെഎസ്ആര്‍ടിസി ബസുകളിലുമെത്തി.  വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

5.ജൂണ്‍ 27 ന് തമിഴ്‌നാട്  തൂത്തുക്കുടിയില്‍ പോയി വന്ന അയ്യപ്പന്‍കോവില്‍ സ്വദേശിയായ  (47). സിമന്റ് ലോഡുമായി വന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഇദ്ദേഹം  വണ്ടിപ്പെരിയാര്‍ വഴി കമ്പംമെട്ട് ചെക്‌പോസ്റ്റിലൂടെ തൂത്തുക്കുടിയില്‍ പോയി തിരികെ വണ്ടിപ്പെരിയാര്‍  എത്തി. അവിടെ നിന്ന്  ബൈക്കിന് അയ്യപ്പന്‍കോവിലില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6. ജൂണ്‍ 24 ന് വില്ലുപുരത്തു നിന്ന് കുമളിയില്‍ എത്തിയ  ആറു വയസ്സുകാരി. സഹോദരങ്ങളോടൊപ്പം അവിടെ നിന്ന്  കാറിന് കുമളിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

7. ജൂണ്‍ 27 ന് മംഗളൂരുവില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(48). എറണാകുളത്തു നിന്നും കെഎസ്ആര്‍ടിസി ബസില്‍  തൊടുപുഴ എത്തി. അവിടെ നിന്ന്  ടാക്‌സിയില്‍ അയ്യപ്പന്‍കോവിലില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

8.ജൂലൈ അഞ്ചിന് ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിനി(39). ഭര്‍ത്താവിനോടൊപ്പം സ്വന്തം കാറില്‍ വീട്ടില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്  ആക്കിയിരുന്നു.

9.ജൂലൈ 2 ന് ദുബായില്‍ നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി(39).  കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി ബസില്‍  തൊടുപുഴയില്‍ എത്തി. അവിടെ നിന്ന്  ടാക്‌സിയില്‍ കാഞ്ചിയാറിലെത്തി  നിരീക്ഷണത്തില്‍ ആയിരുന്നു.

10.ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി(26). കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍  തൊടുപുഴ എത്തി. അവിടെ നിന്ന്  ടാക്‌സിയില്‍ വണ്ടന്മേട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

11.ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി(23). കൊച്ചിയില്‍ നിന്നും സ്വന്തം വണ്ടിയില്‍  വണ്ടന്മേട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

12. ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ രാജാക്കാട്  സ്വദേശി(26). കൊച്ചിയില്‍ നിന്നും സ്വന്തം വണ്ടിയില്‍  രാജാക്കാട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

13.ജൂണ്‍ 24 ന് ദോഹയില്‍ നിന്നും കോഴിക്കോട് എത്തിയ കരുണാപുരം സ്വദേശി (24).  കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി ബസില്‍  തൊടുപുഴ എത്തി. അവിടുന്ന് ടാക്‌സിയില്‍ കരുണാപുരത്തു വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

14. ജൂണ്‍ 26 ന് അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശി (57).  കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. അബുദാബിയില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ചു ഭേദമായ വ്യക്തിയാണ്.

15. ജൂണ്‍ 27 ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശി (29).  കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

16. ജൂണ്‍ 26 ന് ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കരിമണ്ണൂര്‍ സ്വദേശിനി(23). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്.

17 & 18. പശ്ചിമ ബംഗാളില്‍ നിന്നും ബസില്‍ അടിമാലിയില്‍ വന്ന പശ്ചിമ ബംഗാള്‍ സ്വദേശികള്‍  (57 വയസ്, 21 വയസ് ).
ജൂണ്‍ 24 ന് 30 പേരടങ്ങുന്ന ടീമിനോടൊപ്പം ഇവര്‍  അടിമാലിയില്‍  എത്തി കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

19. കരുണാപുരം സ്വദേശിനി(46). ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സെക്കണ്ടറി കോണ്‍ടാക്ട് ആണ്. ഭര്‍ത്താവിനോടൊപ്പം കരുണാപുരം പോത്തിന്‍ങ്കണ്ടത് ആയിരുന്നു. ജൂലൈ 6 നാണ് സ്രവ പരിശോധനക്ക് വിധേയയായത്.

20.  കട്ടപ്പനയിലെ സ്റ്റാഫ് നേഴ്‌സ്  (34). കോട്ടയം സ്വദേശി ആണ്.  108 ആംബുലന്‍സിലെ ഇആര്‍റ്റി സ്റ്റാഫ് നഴ്‌സ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button