Latest NewsNewsIndia

‘ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തിന്റെ പ്രതീകമാണ് ഗൗരി’; മേജറായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം സൈന്യത്തില്‍ ചേര്‍ന്ന യുവതിയെ അഭിനന്ദിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി : മേജറായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം ജോലി രാജിവെച്ച് സൈന്യത്തില്‍ ചേര്‍ന്ന യുവതിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2017-ൽ ഇന്ത്യ-ചൈന ബോർഡറിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മേജർ പ്രസാദ് ഗണേശിന്റെ ഭാര്യ ഗൗരി പ്രസാദാണ് തന്റെ ജോലി രാജിവെച്ച് സൈന്യത്തില്‍ ചേര്‍ന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗൗരിക്ക് സ്മൃതി ഇറാനി.അഭിനന്ദനം അറിയിച്ചരിക്കുന്നത്.

ഗൗരിയുടെ ഇന്റര്‍വ്യൂവിലെ ചെറിയൊരു ഭാഗം ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ പോസ്റ്റ്. ‘ഗൗരിയുടെ കഥ കേട്ടിട്ട് എനിക്ക് വലിയ അഭിമാനം തോന്നുന്നു. ഇന്ത്യന്‍ വനിതയുടെ അതിധീരമായ ജീവിതമാണ് ഇത്.’ സ്മൃതി ഇറാനി കുറിച്ചു. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഗൗരിയുടെ ത്യാഗത്തിനും സേവനത്തിനും അവരോട് നന്ദി പ്രകടിപ്പിക്കണമെന്ന് തന്റെ ഫോളോവേഴ്‌സിനോട് സ്മൃതി ആവശ്യപ്പെടുന്നുണ്ട്.

അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്ന ഗൗരി തന്റെ ഭര്‍ത്താവിന്റെ മരണശേഷം സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവിനോടുള്ള ആദരസൂചകമായാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും ഗൗരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം മാര്‍ച്ചിലാണ് ഗൗരി ലെഫ്റ്റനന്റായി ചുമതലയേറ്റത്.

2015ലാണ് ഗൗരിയുടെയും പ്രസാദിന്റെയും വിവാഹം നടക്കുന്നത്. വെറും രണ്ട് വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. രണ്ടാം ശ്രമത്തിലാണ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ യോഗ്യത നേടുന്നത്.

പ്രസാദിന്റെ മരണശേഷം കരയില്ലെന്ന് തീരുമാനിച്ചു. താന്‍ കരയുന്നത് അദ്ദേഹത്തിന്റെ ആത്മാവിനെ നിന്ദിക്കുന്നതിന് തുല്യമാകും. അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് സൈന്യത്തില്‍ ചേര്‍ന്നത്. എന്റെ ജീവന്‍ രാജ്യത്തിനുള്ളതാണ്. മരണവരെ എന്റെ രാജ്യത്തെ ഞാന്‍ പ്രതിരോധിക്കുമെന്നും
ഗൗരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button