KeralaLatest NewsNews

സ്വര്‍ണകടത്തുമായി ബന്ധമില്ല; താനും കുടുംബവും ആത്മഹത്യയുടെ വക്കില്‍: ഒളിവില്‍ പോയ ശേഷം ആദ്യ പ്രതികരണവുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം • തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന സുരേഷ്. ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നതിന് ശേഷം കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇതുസംബന്ധിച്ച്‌ വിളിച്ച്‌ അന്വേഷിച്ചു. ഇതല്ലാതെ മറ്റൊരു ബന്ധവും തനിക്കില്ലെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദസന്ദേശത്തില്‍ സ്വപ്ന പറഞ്ഞു.

ഭ​യം കൊ​ണ്ടാ​ണ് മാ​റി നി​ല്‍​ക്കു​ന്ന​ത്. ച​ട​ങ്ങു​ക​ള്‍​ക്കാ​യി എ​ല്ലാ മ​ന്ത്രി​മാ​രെ​യും വി​ളി​ച്ചി​ട്ടു​ണ്ട്. കോണ്‍സുലേറ്റിലെ ജോലിയുടെ ഭാഗമായാണ് മുഖ്യമന്ത്രിയും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതായിരുന്നു എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.

കോ​ണ്‍​സു​ലേ​റ്റി​ന്‍റെ കാ​ര്‍​ഗോ വി​ഭാ​ഗ​ത്തി​ല്‍ താ​ന്‍ ജോ​ലി ചെ​യ്തി​ട്ടി​ല്ല. അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലാ​ണ് ജോ​ലി ചെ​യ്ത​ത്. ആ​രു​മാ​യും ത​നി​ക്ക് വ​ഴി​വി​ട്ട ബ​ന്ധ​മി​ല്ല. എന്നെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട് യുഎഇ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനും താന്‍ സഹായിച്ചിട്ടുണ്ട്. ജനിച്ചു വളര്‍ന്ന യുഎഇയോടുള്ള സ്‌നേഹം കാരണമാണ് അവിടുത്തെ ജോലി വിട്ടിട്ടും ഈ സഹായങ്ങളെല്ലാം ചെയ്തതെന്നും സ്വപ്ന സുരേഷ് പറയുന്നു.

തെരഞ്ഞെടുപ്പിനെ സ്വാ​ധീ​നി​ക്കാ​തെ യ​ഥാ​ര്‍​ഥ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മാ​ധ്യ​മ​ങ്ങ​ള്‍ വ​സ്തു​ത അ​ന്വേ​ഷി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ താ​നും കു​ടും​ബ​വും ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടിവരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button