COVID 19Latest NewsNews

തൃശൂരിൽ 25 പേർക്ക് കൂടി കോവിഡ്; 11 പേർ രോഗമുക്തർ

തൃശൂർ • ജില്ലയിൽ ബുധനാഴ്ച 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി. 6 ബിഎസ്എഫ് ജവാൻമാർക്കും അവരിൽ നിന്ന് സമ്പർക്കം വഴി 3 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.

ജൂൺ 17 ന് ലക്ഷദ്വീപിൽ നിന്നും വലക്കാവ് എത്തിയ ബിഎസ്എഫ് ജവാൻ (56, പുരുഷൻ), വലക്കാവ് ബിഎസ്എഫ് അംഗങ്ങളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ (5, പെൺകുട്ടി, 27, സ്ത്രീ), വലക്കാവ് ബിഎസ്എഫ് അംഗത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച (27, പുരുഷൻ), ജൂൺ 21 ന് തിരുവനന്തപുരത്ത് നിന്ന് വലക്കാവിൽ വന്ന ബിഎസ്എഫ് ജവാൻ (44, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്നും വലക്കാവിൽ വന്ന ബിഎസ്എഫ് ജവാൻ (55, പുരുഷൻ), ജൂൺ 06 ന് മധ്യപ്രദേശിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 17 ന് കാൺപൂരിൽ നിന്നും കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ – (45, പുരുഷൻ), ജൂൺ 18 ന് പത്തനംതിട്ടയിൽ നിന്നും കൈനൂരിൽ എത്തിയ ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 29 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കുമരനെല്ലൂർ സ്വദേശി (29, പുരുഷൻ), ജൂൺ 29 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (38, പുരുഷൻ), ജൂൺ 28 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന മേത്തല സ്വദേശിയായ 1 വയസ്സുള്ള ആൺകുട്ടി, ജൂൺ 24 ന് ദുബായിൽ നിന്ന് വന്ന കൂളിമുട്ടം സ്വദേശി (26, സ്ത്രീ),ജൂൺ 29 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന വേലൂർ സ്വദേശി (29, പുരുഷൻ),ജൂൺ 25 ന് സൗദിയിൽ നിന്ന് വന്ന വാടാനപ്പിള്ളി സ്വദേശി (26, പുരുഷൻ), ഡൽഹിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (68, സ്ത്രീ), ജൂൺ 12 ന് ചെന്നൈയിൽ നിന്ന് വന്ന പഴുവിൽ സ്വദേശി (35, പുരുഷൻ), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന എറിയാട് സ്വദേശി (46, പുരുഷൻ), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (53, പുരുഷൻ), ജൂൺ 27 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(27, പുരുഷൻ), ജൂൺ 29 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (60, പുരുഷൻ), ജൂൺ 05 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന അഴിക്കോട് സ്വദേശി (28, സ്ത്രീ),ജൂൺ 19 ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (24, സ്ത്രീ), ജൂൺ 22 ന് ദുബായിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (26, സ്ത്രീ), ജൂൺ 27 ന് ചെന്നൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (58, പുരുഷൻ) എന്നിവരടക്കം 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 530 ആയി.

രോഗം സ്ഥീരികരിച്ച 180 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 17165 പേരിൽ 16948 പേർ വീടുകളിലും 217 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 17 പേരെയാണ് ബുധനാഴ്ച (ജൂലൈ 08) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1033 പേരെ ബുധനാഴ്ച (ജൂലൈ 08) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1464 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ബുധനാഴ്ച 593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 13698 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 12145 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1553 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 5173 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബുധനാഴ്ച 378 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 46821 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 164 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 478 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button