KeralaLatest NewsNews

ഈ അറസ്റ്റ് ഒരു ദിവസം കഴിഞ്ഞായിരുന്നെങ്കിൽ എന്താകുമായിരുന്നു പോരാളി ഷാജിമാർ പ്രചരിപ്പിക്കുക? പ്രതികരണവുമായി സന്ദീപ് വചസ്പതി

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ബംഗളൂരുവിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി. കേരളാ പൊലീസ് സഹായിക്കാതെ സ്വപ്നയ്ക്ക് അതിർത്തി കടക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജീവനും കൈയിൽ പിടിച്ച് പോകുന്നവർക്ക് പോലും സ്വതന്ത്ര സഞ്ചാരം അസാധ്യമായ കാലത്താണ് രാജ്യാന്തര കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാനങ്ങൾ കടന്ന് വിഹരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Read also: സന്ദീപിനെ തിരഞ്ഞ് പോയി, സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച് കിട്ടി ; പിടിക്കപ്പെട്ടത് ഇങ്ങനെ

കുറിപ്പിന്റെ പൂർണരൂപം:

സ്വപ്നാ സുരേഷിനെ ബെംഗളൂരുവിൽ നിന്ന് എൻ.ഐ.എ പിടികൂടി. കേരളാ പൊലീസ് സഹായിക്കാതെ സ്വപ്നയ്ക്ക് അതിർത്തി കടക്കാൻ കഴിയും എന്ന് നിഷ്കളങ്കരെ നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ?. ജീവനും കൈയിൽ പിടിച്ച് പോകുന്നവർക്ക് പോലും സ്വതന്ത്ര സഞ്ചാരം അസാധ്യമായ കാലത്താണ് രാജ്യാന്തര കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാനങ്ങൾ കടന്ന് വിഹരിച്ചത്. ഒരു ദിവസം കഴിഞ്ഞായിരുന്നു ഈ അറസ്റ്റ് എങ്കിൽ എന്താകുമായിരുന്നു പോരാളി ഷാജിമാർ പ്രചരിപ്പിക്കുക?. Bad Luck Pinarayi Vijayan.

shortlink

Related Articles

Post Your Comments

Related Articles


Back to top button