COVID 19Latest NewsNewsInternational

കോവിഡ് 19 ; സൗദി അറേബ്യയില്‍ ഇന്ന് മൂവായിരത്തിനടുത്ത് രോഗബാധിതര്‍

സൗദി അറേബ്യയില്‍ ഇന്ന് മൂവായിരത്തിനടുത്താണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 2,779 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 232,259 ആയി ഉയര്‍ന്നു.

അതേസമയം സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 1,742 പേര്‍ രോഗമുക്തരായതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം 167,138 ആയി. രാജ്യത്ത് നാല്‍പ്പത്തിരണ്ട് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ മരണങ്ങള്‍ 2,223 ആണ്.

റിയാദ് നഗരത്തില്‍ 247 കേസുകളും ജിദ്ദയില്‍ 191 ഉം അല്‍ ഹഫൂഫില്‍ 164 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 62,898 സജീവ കേസുകളുണ്ടെന്നും ഇതില്‍ 2,245 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button