COVID 19Latest NewsNewsIndia

18കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; പ്രവേശനം നിഷേധിച്ചത് സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പടെ മൂന്ന് ആശുപത്രികളെന്ന് മാതാപിതാക്കള്‍

കൊൽക്കത്ത : പ്രമേഹ രോഗിയായ 18 കാരന്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ മാതാപിതാക്കൾ. കൊൽക്കത്ത സ്വദേശികളായ ദമ്പതികളാണ് മകന്‍റെ മരണത്തിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. യുവാവിന്റെ മരണത്തിന് മുമ്പ് കോവിഡും സ്ഥിരീകരിച്ചിരുന്നു. മൂന്നോളം ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും എവിടെയും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല എന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്.

വളരെ ചെറുപ്പത്തിലെ ഡയബറ്റീസ് ബാധിതനാണ് മകൻ. വെള്ളിയാഴ്ച പുലർച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടു. കമർഹതിയിലുള്ള ഇഎസ്ഐ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ ഐസിയുവിൽ കിടക്കകളില്ലാത്തതിനാൽ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലെത്തിച്ചു. അവിടെ വച്ച് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.. പിന്നാലെ അവിടെയും കിടക്കകളില്ലെന്ന് പറഞ്ഞ് തിരികെ അയച്ചു ഈ സമയം മുഴുവൻ ഞങ്ങൾ ആംബുലന്‍സിൽ കാത്തിരിക്കുകയായിരുന്നു.സര്‍ക്കാർ ആശുപത്രിയായ സാഗർ ദത്തയിലാണ് പിന്നീട് എത്തിച്ചത്. എന്നാൽ അവർ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല.. പൊലീസിൽ വിവരം അറിയിച്ച് അവരുടെ നിർദേശപ്രകാരമാണ് കൊൽക്കത്ത മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (കെഎംസിഎച്ച്) എത്തിച്ചത്.

എന്നാൽ കോവിഡ് രോഗിയാണെന്ന് അറിഞ്ഞിട്ട് പോലും അവരും പ്രവേശിപ്പിക്കാൻ തയ്യാറായില്ല.. ഒടുവിൽ മകനെ ചികിത്സിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും ഭാര്യ പറഞ്ഞതോടെയാണ് അവര്‍ വഴങ്ങിയത് ശുഭ്രജിത്തിന്‍റെ പിതാവ് പറഞ്ഞു. കെഎംസിഎച്ച്ൽ മകന് മതിയായ ചികിത്സ നൽകിയിരുന്നില്ല. ഞങ്ങൾക്ക് പ്രവേശന അനുമതിയില്ലാത്ത ഏതോ വാർഡിലേക്കാണ് അവനെ മാറ്റിയത്. ഞങ്ങൾ തുടർച്ചയായി അവന്‍റെ കാര്യം അന്വേഷിച്ചുകൊണ്ടിരുന്നുവെങ്കിലും കാര്യമായ മറുപടിയൊന്നും ലഭിച്ചില്ല.. ഒടുവിൽ അന്വേഷണ വിഭാഗത്തിൽ തിരക്കിയപ്പോഴാണ് മകൻ മരിച്ചുവെന്ന വിവരം തന്നെ അറിയുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രി അധികൃതരുടെ അനാസ്ഥ തന്നെയാണ് മകന്‍റെ മരണത്തിലേക്ക് നയിച്ചത്. മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാനോ യഥാസമയം ചികിത്സ നല്‍കാനോ ആരും തയ്യാറായില്ല. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ന് അവൻ  ജീവിച്ചിരുന്നേനെ വികാരധീനനായി ആ പിതാവ് പറഞ്ഞു. അതേസമയം സംഭവത്തിൽ പരാതി ഉയര്‍ന്ന സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് ഹെൽത്ത് സര്‍വീസ് ഡയറക്ടറായ അജോയ് ചക്രവർത്തി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button