KeralaNattuvarthaLatest NewsNews

സോളാര്‍ കേസും സ്വ​ർ​ണ​ക്ക​ട​ത്ത് കേസും; കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ രണ്ടുപേരും ഒരേ നാട്ടുകാർ

ബാലരാമപുരം : കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളാണ് സോളാര്‍ കേസും സ്വ​ർ​ണ​ക്ക​ട​ത്ത് കേസും. ഇതിൽ സുപ്രധാനികളായ സരിത എസ് നായരും സ്വപ്ന സുരേഷും ഒരേ നാട്ടുകാരാണെന്നതാണ് ഏറ്റവും ശ്രദ്ധയം. ബാലരാമപുരത്തുകാര്‍. കേരളത്തില്‍ നല്ല കൈത്തറി കിട്ടുന്ന സ്ഥലം എന്നതിനെക്കാള്‍ ഇപ്പോള്‍ ഈ യുവതികളുടെ നാട് എന്ന പേരും ബാലരാമപുരത്തിനായി.

സോളാര്‍ കേസിലൂടെ വന്ന സരിത ബാലരാമപുരത്തെ വെടിവെച്ചാല്‍ കോവിലിലെ പ്രശസ്തമായ കോട്ടപ്പുറം വീട്ടില്‍ നിന്നുള്ളതാണ്. പഠിച്ചതും വളര്‍ന്നതും ഇവിടെ നിന്നാണ്. ഇവിടെ നിന്നും രണ്ടുകിലോമീറ്റര്‍ അകലെ രാമപുരത്തെ പ്രശസ്തമായ മറ്റൊരു തറവാടാണ് സ്വപ്ന സുരേഷിന്റെ കുടുംബവീട്. ചെറുപ്പം മുതലേ ഗള്‍ഫിലായിരുന്ന സ്വപ്നയെയും പുറത്ത് പഠിക്കാന്‍ പോയി പിന്നീട് ജോലിയും തിരക്കും ബിസിനസുമൊക്കെയായി മാറിയ സരിതയെയും വല്ലപ്പോഴും കണ്ടുള്ള ഓര്‍മ്മയേ ഉള്ളു നാട്ടുകാര്‍ക്ക്. ഇവരുടെ കുടുംബക്കാരെല്ലാം നാട്ടിലുണ്ടെങ്കിലും വിവാദ യുവതികളുമായുള്ള ബന്ധം പുറത്തുപറയാന്‍  അവര്‍ക്ക് മടിയുമാണ്. അതേസമയം നാട്ടുകാര്‍ക്കും ഇവര്‍ അപരിചിതരാണ്,​ ഒപ്പം തങ്ങളുടെ പ്രദേശം വിവാദക്കഥകളില്‍ ഇടംപിടിക്കുന്നതിന്റെ അമര്‍ഷവും ഇവര്‍ക്കുണ്ട്.

സ്വപ്നയ്ക്കും സരിതയ്ക്കും മുന്‍കാല രാഷ്ട്രീയ പശ്ചാത്തലങ്ങളില്ല. രാഷ്ട്രീയത്തിലെ കാണാമറയത്തെ വമ്പന്‍മാരെയും ഐ.എ.എസുകാരെയും തങ്ങളുടെ വരുതിയിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത് എങ്ങനെയാണെന്നറിയാനാണ് ഇപ്പോള്‍ ബാലരാമപുരത്തുകാര്‍ക്ക് കൗതുകം.സരിതയുടെ കുടുംബത്തെ തേടി ആരും ബാലരാമപുരത്തെത്തിയില്ല. എന്നാല്‍ സ്വപ്ന വിവാദത്തിലായതോടെ ടിവി ചാനലുകളും മാദ്ധ്യമ പ്രവര്‍ത്തകരും കുതിച്ചെത്തി. രാമപുരത്തെ വസതിയില്‍ ആദ്യം മാദ്ധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടെങ്കിലും ഇപ്പോള്‍ വീടും മുന്‍ ഭാഗത്തെ ഗേറ്റും പൂട്ടിയ നിലയിലാണ്. ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാത്ത സ്വന്തം മകളെ പഴിക്കുകയാണ് മാതാവും വീട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button