Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentNews Story

സെലിബ്രിറ്റികളെ ഭാവത്തിലും ഡ്രസിലും മേക്കപ്പിലും ഒക്കെ അതേപോലെ അനുകരിച്ചു സോഷ്യൽ മീഡിയയിൽ താരമാകുകയാണ് അഞ്ചു വയസുകാരി – ലേ എൽ

മഞ്ജുവിനും പാർവതിക്കും ഒരു എതിരാളി; നിമിഷങ്ങൾക്കുള്ളിൽ താരങ്ങളായി മാറും ഈ അഞ്ചുവയസ്സുകാരി !..

സെലിബ്രിറ്റികളെ ഭാവത്തിലും ഡ്രസിലും മേക്കപ്പിലും ഒക്കെ അതേപോലെ അനുകരിച്ചു സോഷ്യൽ മീഡിയയിൽ താരമാകുകയാണ് അഞ്ചു വയസുകാരി – ലേ എൽ മഞ്ജുവിനും പാർവതിക്കും ഒരു എതിരാളി; നിമിഷങ്ങൾക്കുള്ളിൽ താരങ്ങളായി മാറും ഈ അഞ്ചുവയസ്സുകാരി !..

അഞ്ച് വയസുകാരി ലേഎൽ അല്പം വ്യത്യസ്മായ വഴിയിലൂടെയാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. സെലിബ്രിറ്റികളെ ഭാവത്തിലും ഡ്രസിലും മേക്കപ്പിലും ഒക്കെ അതേപോലെ അനുകരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഒരിക്കൽ മഞ്ജു വാര്യരുടെ ഒരു ചിത്രം കണ്ടപ്പോളാണ് തനിക്കും അങ്ങനെ ഒന്നു ഒരുങ്ങണം എന്ന ആഗ്രഹം തോന്നിയത്. മഞ്ജുവിന്റെ ആ ചിത്രത്തിലെ ഉടുപ്പും കണ്ണടയുമൊക്കെ ധരിച്ചു വന്നപ്പോൾ ലേഎൽ നിമിഷങ്ങൾക്കകം കുഞ്ഞു മഞ്ജു വാര്യരായി മാറി.

പിന്നെ ഓരോ സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പേജിൽ കയറി അവരുടെ ചിത്രങ്ങൾ പോലെ തന്നെ സ്റ്റൈൽ ചെയ്തു മോഡലിങ് ചെയ്തു. നമിത പ്രോമോദ്, പേളി മാണി, നിഖില വിമൽ, അഹാന, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങി എല്ലാരുടെയും മിനി രൂപം ലേ എൽ പുനസൃഷ്ടിച്ചു. അഞ്ചു വയസ് തികയും മുന്‍പേ വൻ മോഡലുകളെ തോല്പ്പിക്കും വിധം പോസു ചെയ്യുകയും, സ്വന്തം ഡ്രസ്സ് മിക്സ് മാച്ച് ചെയ്യുകയും കിടിലൻ ഫോട്ടോകൾ എടുക്കുകയും ചെയ്യുക വഴി സോഷ്യൽ ലോകത്ത് താരമാണ് ഒന്നാം ക്ലാസ്സുകാരി ലേഎൽ..

shortlink

Related Articles

Post Your Comments

Related Articles


Back to top button