Latest NewsIndiaNews

ജമ്മുകശ്മീരില്‍ വീണ്ടും സൈന്യത്തിന്റെ ഭീകരവേട്ട; ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും സൈന്യത്തിന്റെ ഭീകരവേട്ട. ഇന്നു അതിരാവിലെ അനന്തനാഗിലാണ് ഭീകരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീഗുഫാര മേഖലയിലാണ് സൈന്യം ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഭീകരര്‍ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും വെടിയുതിര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് ജീവാപായം ഉണ്ടാകാതിരിക്കാന്‍ സൈന്യം പ്രത്യേകം ശ്രദ്ധിച്ചാണ് നീങ്ങുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീര്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്നവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സൈന്യം ശേഖരിച്ചു കഴിഞ്ഞതായി വടക്കന്‍ മേഖലയുടെ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ തിരച്ചില്‍ നടത്തുന്നത് കശ്മീര്‍ പോലീസ് നേരിട്ടാണ്. ജൂണ്‍ 30ന് അനന്തനാഗ് മേഖലയില്‍ 5 ഭീകരന്മാരെ സൈന്യം വകവരുത്തിയിരുന്നു. ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരില്‍ 260 പേരെ കണ്ടെത്താനുള്ള ശ്രമമാണ് സൈന്യം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.

ALSO READ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസ് ഇന്ന് പരിഗണിക്കും

ഒരു സിആര്‍പിഎഫ് ജവാന്റേയും 5 വയസ്സുള്ള ഒരു കുട്ടിയുടേയുംമരണത്തിനിടാക്കിയ അഞ്ചുഭീകരരെയാണ് വധിച്ചതെന്ന് ഡി.ജി.പി. ദില്‍ബാഗ് സിംഗ് പറഞ്ഞു. അന്ന് കൊല്ലപ്പെട്ട ഭീകരന്മാരില്‍ നിന്നും ഇന്‍സാസ് വിഭാഗത്തില്‍പെട്ട റൈഫിളുകളും പിസ്റ്റളുകളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു. അനന്തനാഗിലെ വാഘാമാ മേഖലയിലാണ് ജൂണ്‍ മാസം അവസാനം ഭീകരര്‍ക്കെതിരെ സൈന്യം നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button