COVID 19Latest NewsNewsInternational

കോവിഡ് 19 ; കുവൈത്തില്‍ ഇന്ന് 666 പേര്‍ക്ക് രോഗബാധ, 800ലധികം പേര്‍ രോഗമുക്തര്‍

കുവൈത്തില്‍ ഇന്ന് 666 പുതിയ കോവിഡ് കേസുകളും 805 പേര്‍ രോഗമുക്തരായതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 56,174 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 46,161 ആയി ഉയര്‍ന്നു. അതേസമയം ഇന്ന് മൂന്ന് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ ആകെ 396 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് രോഗമസ്ഥിരീകരിച്ചത് അല്‍ അഹമദി ഏരിയ – 199, അല്‍ ജഹ്ര ഏരിയ- 145, അല്‍ ഫര്‍വാനിയ ഏരിയ- 108, ഹവാലി ഏരിയ- 93 എന്നിങ്ങനെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 421 പേര്‍ കുവൈത്ത് സ്വദേശികളും 245 പേര്‍ വിദേശികളുമാണ്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,721 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 441,143 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 9,617 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 156 പേരുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button