Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസില്‍ പൊലീസിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പരാതി നൽകി ഡിജിപി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പൊലീസിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി ഡിജിപി ലോക്‌നാഥ് ബെഹ്റ. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിര വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഐ.ജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഈ കത്തും വാര്‍ത്തകളും ചേര്‍ത്താണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് പൊലീസിനെതിരെ വ്യാജവാർത്തകൾ വന്നതായി ആരോപണം.

Read also: സ്വർണ്ണക്കടത്ത്; തെളിവില്ല തെളിവില്ല എന്ന് മോങ്ങുന്ന പിണറായിയെ തെളിവ് നിരത്തി പൊളിച്ചടുക്കി എ.എൻ രാധാകൃഷ്ണൻ

അതേസമയം സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാനും എന്‍ഐഎ അപേക്ഷ നല്‍കി. കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്റര്‍പോള്‍ പ്രതിക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച്‌ പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button