COVID 19KeralaLatest NewsNews

പത്തനംതിട്ട നഗരസഭാ: നിയന്ത്രണം ഏഴു ദിവസത്തേക്ക് കൂടി നീട്ടി

പത്തനംതിട്ട • കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 15 മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കണ്ടെയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പത്തനംതിട്ട നഗരസഭാ പ്രദേശത്തുള്ളവര്‍ പാലിക്കണം. കഴിഞ്ഞ ഏഴു ദിവസത്തിനിടെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 51 ആവുകയും ഇവരുടെ പ്രാഥമിക സമ്പര്‍ക്കം 700 പേരില്‍ കൂടുതലാകുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏഴു ദിവസത്തേക്കു കൂടി നീട്ടി ഉത്തരവായത്.

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പുതിയത്: (ജൂലൈ 13) പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19, 20. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, അഞ്ച്. ഈ സ്ഥലങ്ങളില്‍ ജൂലൈ 13 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശിപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

നേരത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളവ: പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും(ജൂലൈ 15 മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി). തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചായത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്- മൂന്ന്, 11 വാര്‍ഡുകള്‍. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് രണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close