KeralaLatest NewsNews

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ സസ്‌പെന്‍ഷന് സമയമായിട്ടില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളെ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ അതിനാവശ്യമായ വസ്തുതകള്‍ വേണം. ആ വസ്തുതകള്‍ ഇതുവരെ ഉണ്ടായിട്ടില്ല, നാളെ ഉണ്ടാവില്ലെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ഉണ്ടായാല്‍ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സ്വപ്ന സുരേഷിനെ രക്ഷിക്കുവാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു….സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന്ന ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും : വീണ്ടും ശക്തമായ ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവില്ല. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ നടപടിയെടുക്കും. ഇപ്പോള്‍ ഇത് സംബന്ധിച്ച് പല കഥകളും വരും. അതില്‍ വസ്തുതയുണ്ടെങ്കില്‍ നിങ്ങള്‍ പുറത്തുകൊണ്ടുവരൂ എന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button