COVID 19Latest NewsNewsSaudi Arabia

സൗദിയിൽ കോവിഡ് ബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദി അറേബ്യയിൽ സൗദിയിൽ കോവിഡ് ബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയർന്നു. 2,692 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,37,803 ആയി. 57,960 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 2,230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി 40 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,283 ആയി. റിയാദ് 17, ജിദ്ദ 10, മക്ക 2, മദനീ 2, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, വാദി ദവാസിർ 1, ജീസാൻ 2, ഹുത്ത ബനീ തമീം 1, സുലൈയിൽ 1, താദിഖ് 1 എന്നിങ്ങനെയാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button