KeralaLatest NewsNewsKuwaitGulf

കേരളത്തിലേക്ക് അടക്കം അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബുക്കിംഗ് ആരംഭിച്ച് ജസീറ എയര്‍വേയ്സ്

കുവൈത്ത് സിറ്റി • കുവൈത്ത് ആസ്ഥാനമായ ജസീറ എയര്‍വേയ്സ് കേരളത്തിലേക്ക് അടക്കം അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബുക്കിംഗ് തുടങ്ങി. കൊച്ചി, ഡൽഹി, മുംബൈ, അഹ്​മദാബാദ്​, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്​ ബുക്കിങ്​ ആരംഭിച്ചത്​.

കുവൈത്ത് എയര്‍വേയ്സും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ്‌ ഒന്ന് മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

അതേസമയം, ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ഇന്ത്യന്‍ അധികൃതരുടെ അംഗീകാരത്തിന് വിധേയമായിരിക്കും. അതിന് അനുസരിച്ച് തീയതിയിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്.

ആഗസ്​റ്റിൽ 30 ശതമാനം ശേഷിയിലാണ്​ കുവൈത്ത്​ വിമാനത്താവളത്തിൽ സർവിസ്​ ആരംഭിക്കുന്നത്​. 37.5 ഡിഗ്രിയിലധികം ശരീര താപനിലയുള്ളവരെ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button