CinemaNewsBollywood

ബോളിവുഡ് ചിത്രം ശകുന്തളാ ദേവിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ത്രം ലോക്ക് ഡൗണ്‍ കാരണം നേരിട്ട് ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്

ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയായി വിദ്യാബാലന്‍ എത്തുന്ന ചിത്രമാണ് ശകുന്തളാദേവി.സോണി പിക്‌ച്ചേഴ്‌സും അബണ്ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നു നിര്‍മിക്കുന്ന ശകുന്തള ദേവി ഹ്യൂമന്‍ കംപ്യൂട്ടര്‍ എന്ന ചിത്രത്തില്‍, ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ ജീവിതാവസാനം വരെയുളള കാലയളവിലെ കഥയാണ് പറയുന്നത്. ചിത്രം ലോക്ക് ഡൗണ്‍ കാരണം നേരിട്ട് ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ അനു മേനോന്‍ ആണ്. 1929ല്‍ ബംഗളൂരുവില്‍ ഒരു യാഥാസ്ഥിതിക കര്‍ണാടക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശകുന്തളാദേവി മൂന്നു വയസ്സു മുതല്‍ കണക്കിലെ അമാനുഷിക പ്രതിഭ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.

shortlink

Post Your Comments


Back to top button