KeralaLatest NewsIndia

“മൃഗബലി മതപരമായ ആചാരത്തിന്റെ ഭാഗം” : ഹര്‍ജിയില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി : മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടി പരമോന്നത കോടതി. ഹൈക്കോടതിയുടെ വിധിക്കെതിരെ പി ഗോപാലകൃഷ്ണന്‍ എന്നയാളാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. നിയമത്തെ സംബന്ധിച്ച ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്.

മൃഗങ്ങളെ കൊല്ലുന്നതിന് വിലക്കില്ലാത്തിടത്ത് ആരാധനാലയങ്ങളില്‍ മൃഗബലിക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി .മൃഗബലി മതാനുഷ്ഠാനത്തിന്റെ അനിവാര്യ ഘടകമാണെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. 1968-ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അര്‍പ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

‘സ്വർണ്ണക്കടത്തു പ്രതികളുമായി സ്പീക്കര്‍ക്കുള്ള ബന്ധം സഭയുടെ അന്തസ്സിന് നിരക്കാത്തത്’, സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ്

മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയുമാണ് ശിക്ഷ. മൃഗബലി നിരോധന നിയമം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ 16 ന് കോടതി തള്ളിയിരുന്നു.അതിനെ തുടര്‍ന്നാണ് ഭരണഘടനയുടെ 25(1)അനുച്ഛേദത്തിന്റെ ലംഘനമാണ്‌ മൃഗബലി നിരോധന നിയമമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.സീനിയര്‍ അഭിഭാഷകരായ വി ഗിരി, കെ വിശ്വനാഥന്‍, അഭിഭാഷകര്‍ ആയ എ കാര്‍ത്തിക്, കെ പരമേശ്വര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button