Latest NewsNewsIndia

ഭീകരർ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിനെ സുരക്ഷാസേന മോചിപ്പിച്ചു

സോപോര്‍: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കശ്മീരിലെ ബിജെപി നേതാവ് മെഹ്‌റാജുദ്ദീന്‍ മല്ലയെ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് മോചിപ്പിച്ചു. സോപോര്‍ ജില്ലയിലെ വാട്ടര്‍ഗ്രാം മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റാണ് മെഹ്‌റാജുദ്ദീന്‍. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി പ്രവര്‍ത്തകരെ ഹൈദര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനും സമാനമായ രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെയോടെ മല്ലയെ കാണാതാകുകയായിരുന്നു.

Read also: കുപ്പിയില്‍ പെട്രോള്‍ നൽകാത്തതിന്റെ ദേഷ്യത്തിൽ കുപ്പിയിലുണ്ടായിരുന്ന പാമ്പിനെ പമ്പില്‍ തുറന്നുവിട്ട് യുവാവ്

തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് പോലീസ് സുരക്ഷാസേനയുടെ സഹായം തേടിയത്. തുടർന്ന് ലഷ്‌കറിന്റെ സോപോര്‍ കമാന്‍ഡര്‍ സാജദ് എന്ന ഹൈദറിന്റെ കുടുംബാംഗങ്ങളെ തടങ്കലിലാക്കിയാണ് മല്ലയെ രക്ഷപ്പെടുത്താനുള്ള നടപടി ആരംഭിച്ചത്. കഴിഞ്ഞയാഴ്ച കശ്മീരിലെ ഒരു ബിജെപി നേതാവ് വസീം ബാരിയേയും പിതാവിനെയും സഹോദരനേയും ഭീകരവാദികള്‍ വധിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button